Top

ആന്ധ്രയില്‍ 10,128 പുതിയ കൊവിഡ് രോഗികള്‍, തമിഴ്‌നാട്ടില്‍ 5175 കേസുകള്‍

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,86,461 ആയി

ആന്ധ്രയില്‍ 10,128 പുതിയ കൊവിഡ് രോഗികള്‍, തമിഴ്‌നാട്ടില്‍ 5175 കേസുകള്‍
X

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 10,128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,86,461 ആയി.

ഇതുവരെ 1,04,354 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,681 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 80,426 പേരാണ് ചികിൽസയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് 5,175 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,73,460 ആയി. 4,461 പേരാണ് ഇതുവരെ മരണപ്പെട്ടത്. 54,184 പേര്‍ നിലവില്‍ ചികിൽസയില്‍ കഴിയുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it