India

ബിജെപിയുടെ സിഎഎ അനുകൂല പ്രകടനത്തിനിടയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നേരേ കൈയേറ്റം

പ്രിയയുടെ നീണ്ടമുടിയില്‍ പിടുത്തമിട്ട പ്രവര്‍ത്തകര്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ചുനീക്കി. ഉടന്‍ തന്നെ പോലിസ് ഇടപെട്ടു.

ബിജെപിയുടെ സിഎഎ അനുകൂല പ്രകടനത്തിനിടയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നേരേ കൈയേറ്റം
X

മധ്യപ്രദേശ്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനത്തിനിടയില്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രിയ വര്‍മയെ കൈയേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍. ത്രിവര്‍ണ പതാകയുമേന്തി പ്രകടനവുമായെത്തിയവരെ രാജ്ഗഡ് ഡെപ്യൂട്ടി കലക്ടറും പോലിസും ചേര്‍ന്ന് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.

പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ ഡെപ്യൂട്ടി കലക്ടറും പോലിസ് സംഘവും ചേര്‍ന്ന് തടയുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ നിരത്തില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ചിലര്‍ പതാകയുമായി മുന്നോട്ട് തന്നെ നീങ്ങി. ഇവരെ തടഞ്ഞ പ്രിയ കൊടി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതോടെ രോഷാകുലരായ പ്രവര്‍ത്തകരില്‍ ചിലര്‍ പ്രിയയെ കൈയേറ്റം ചെയ്യുകയായിരുന്നു.

പ്രിയയുടെ നീണ്ടമുടിയില്‍ പിടുത്തമിട്ട പ്രവര്‍ത്തകര്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ചുനീക്കി. ഉടന്‍ തന്നെ പോലിസ് ഇടപെടുകയും പ്രിയയ്ക്ക് ചുറ്റും സുരക്ഷാവലയം തീര്‍ക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

Next Story

RELATED STORIES

Share it