India

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്; യുപിയിൽ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തത് 124 പേരെ

124 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 19,409 സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകകരിച്ചിട്ടുണ്ട്. ഇതില്‍ 9,372 ട്വിറ്റര്‍ പോസ്റ്റുകളും 9,856 ഫേസ്ബുക്ക് പോസ്റ്റുകളും ഉള്‍പ്പെടുന്നു

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്; യുപിയിൽ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തത് 124 പേരെ
X

ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന ഉത്തര്‍പ്രദേശില്‍ സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തത് 124 പേരെ. ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയടക്കം ഇരുപതിനായിരത്തോളം സാമൂഹിക മാധ്യമ അകൗണ്ടുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകളുടെ പേരില്‍ 93 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 124 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 19,409 സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകകരിച്ചിട്ടുണ്ട്. ഇതില്‍ 9,372 ട്വിറ്റര്‍ പോസ്റ്റുകളും 9,856 ഫേസ്ബുക്ക് പോസ്റ്റുകളും ഉള്‍പ്പെടുന്നു. 181 യുട്യൂബ് പ്രൊഫൈലുകള്‍ക്കെതിരെയും നടപടിയുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രക്ഷോഭത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചത് 21 പേരാണ്. പോലിസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാപക അറസ്റ്റുകൾ നടക്കുന്നതായി റിപോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും പ്രതികരിക്കാൻ പോലിസ് തയാറാകുന്നില്ല.

Next Story

RELATED STORIES

Share it