India

മഹാരാഷ്ട്രയില്‍ 120 പേര്‍ക്കു കൂടി കൊറോണ; ആകെ രോഗികളുടെ എണ്ണം 868, മരണം 52

മുംബൈയില്‍ മാത്രം 526 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. 34പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്.

മഹാരാഷ്ട്രയില്‍ 120 പേര്‍ക്കു കൂടി കൊറോണ; ആകെ രോഗികളുടെ എണ്ണം 868, മരണം 52
X

മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി. ഇതിനോടകം 52പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് 19 മൂലം ജീവന്‍ നഷ്ടമായത്. ഇതില്‍ ഏഴുപേര്‍ മരിച്ചത് തിങ്കളാഴ്ചയാണ്.

സംസ്ഥാനത്ത്, മുംബൈയില്‍ മാത്രം 526 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. 34പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കാസര്‍കോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്തുനിന്നാണ് കൊറോണ ബാധയുണ്ടായത്.

Next Story

RELATED STORIES

Share it