India

ഇന്ത്യയില്‍ കൊറോണ പരിശോധന നടത്തുന്ന അമ്പത് പേരില്‍ ഒരാള്‍ക്ക് രോഗം

ഇന്ത്യയില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത

ഇന്ത്യയില്‍ കൊറോണ പരിശോധന നടത്തുന്ന അമ്പത് പേരില്‍ ഒരാള്‍ക്ക് രോഗം
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ പരിശോധന നടത്തുന്ന ഓരോ അമ്പത് പേരിലും ഒരാളുടെ ഫലം പോസിറ്റീവാണെന്ന് കണക്കുകള്‍. മാര്‍ച്ച് 25 വരെയുള്ള പരിശോധന ഫലങ്ങള്‍ പ്രകാരം ബിസിനസ് സ്റ്റാന്റേര്‍ഡ് നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം വൈറസ് ബാധയില്‍ ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ പരിശോധന നടത്തുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്ക്. ഓസ്ട്രിയയില്‍ ആറില്‍ ഒരാള്‍ക്കും ബ്രിട്ടണില്‍ പത്തില്‍ ഒരാളുടെയും ഫലം പോസിറ്റീവാണ്. ഇന്ത്യയില്‍ നിലവില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്നും അഭിപ്രായം ഉയരുന്നുണ്ട്.

മാര്‍ച്ച് 25 രാത്രി എട്ട് മണി വരെയുള്ള കണക്കുപ്രകാരം 25,254 സാംമ്പികളുകളാണ് ഇന്ത്യയില്‍ പരിശോധന നടത്തിയത്. ഇതില്‍ 581 എണ്ണത്തിന്റെ ഫലം പോസിറ്റീവായി. അതായത് 2.31 ശതമാനം പരിശോധന ഫലം പോസിറ്റിവാണ്. ഈ കണക്കില്‍ ദക്ഷിണ കൊറിയയെക്കാള്‍ (മൂന്ന് ശതമാനം) കുറവാണെങ്കിലും തായ്‌വാനെക്കാള്‍ (ഒരു ശതമാനം) കൂടുതലാണ് ഇന്ത്യയിലെ പോസിറ്റീവ് കേസുകള്‍.

ഇറ്റലിയില്‍ 324,445 പരിശോധനകളില്‍ 74,386 എണ്ണമാണ് പോസിറ്റീവ് (23 ശതമാനം). ഓസ്ട്രിയയില്‍ 35,995 പരിശോധനകളില്‍ 6001 കേസുകള്‍ പോസിറ്റീവായി (16.7 ശതമാനം). അമേരിക്കയില്‍ ആകെ പരിശോധിച്ചവയില്‍ 13.5 ശതമാനവും ബ്രിട്ടണില്‍ പത്ത് ശതമാനം ആളുകളുടെയും ഫലം പോസിറ്റീവാണ്.

Next Story

RELATED STORIES

Share it