India

മുസാഫര്‍ നഗര്‍ കലാപ കേസിലെ സാക്ഷിയെ വെടിവച്ചു കൊന്ന പ്രതി പോലിസില്‍ കീഴടങ്ങി

മുസാഫര്‍ നഗര്‍ കലാപ കേസിലെ സാക്ഷിയെ വെടിവച്ചു കൊന്ന പ്രതി പോലിസില്‍ കീഴടങ്ങി
X

മുസാഫര്‍ നഗര്‍: മുസാഫര്‍ നഗര്‍ കലാപ കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ പ്രതി പോലിസില്‍ കീഴടങ്ങി. കലാപത്തിനിടെ രണ്ട് മുസ്‌ലിം സഹോദരങ്ങളെ വെടിവെച്ച് കൊന്ന കേസിലെ സാക്ഷിയെയാണ് ടോണി കൊലപ്പെടുത്തിയത്.

പോലിസ് 25000 രൂപ തലയ്ക്ക് വിലയിട്ടിരുന്ന ടോണി ശനിയാഴ്ച വൈകുന്നേരമായിരുന്നു മുസഫര്‍ നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രാകേഷ് ഗൗതമിന് മുന്‍പാകെ കീഴടങ്ങിയത്. തുടര്‍ന്ന് ടോണിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

2013 ലെ മുസാഫര്‍ നഗര്‍ കലാപത്തില്‍ സഹോദരന്മാരായ നവാബ്, ഷാഹിദ് എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് സാക്ഷിയായിരുന്ന അഷ്ഫാഖിനെ കഴിഞ്ഞ മാര്‍ച്ച് 11 നാണ് ടോണി വെടിവച്ചു കൊന്നത്. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

ടോണി ഒളിവില്‍ പോയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ടെത്തുന്നവര്‍ക്ക് 25000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ടോണിയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.

2013ല്‍ ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണ് മുസാഫര്‍നഗറിലും അടുത്തുള്ള പ്രദേശങ്ങളിലും മുസ്‌ലിം വിരുദ്ധ കലാപം അരങ്ങേറിയത്. 60ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 40000ലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. അഷ്ഫാഖിന്റെ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ വിചാരണ നേരിടുകയാണ്.

Next Story

RELATED STORIES

Share it