Districts

കണ്ണൂരിൽ ജില്ലയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ക്ലസ്റ്ററിൽ.

കണ്ണൂരിൽ ജില്ലയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കൊവിഡ്: കണ്ണൂരിൽ ജില്ലയിൽ 42 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ മൂന്ന് പേർ, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർ, പരിയാരം ഗവ. മെഡിക്കൽ കോളജിലെ രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേർ എന്നിവർക്കും രോഗം ബാധിച്ചു. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചികിൽസയിലായിരുന്ന രണ്ടു പേർകൂടി രോഗമുക്തി നേടി.

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ക്ലസ്റ്ററിൽ. 10 ആരോഗ്യ പ്രവർത്തകർക്കും രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേർക്കുമാണ് രോഗബാധയുണ്ടായത്. ഡോക്ടർമാരായ കോട്ടയത്തെ മുപ്പത്തിരണ്ടുകാരൻ, കോഴിക്കോട്ടെ ഇരുപത്താറുകാരൻ, പാലക്കാട് ആലത്തൂരെ ഇരുപത്തഞ്ചുകാരി, സ്റ്റാഫ് നേഴ്‌സുമാരായ ചെറുതാഴത്തെ മുപ്പത്തഞ്ചുകാരി, ചപ്പാരപ്പടവിലെ മുപ്പത്തഞ്ചുകാരി, ചെങ്ങളായിയിലെ മുപ്പത്തിനാലുകാരി, പരിയാരത്തെ നാൽപത്തേഴുകാരി, മുപ്പത്തേഴുകാരി, ചെറുതാഴത്തെ മുപ്പത്തെട്ടുകാരി, നേഴ്‌സിങ് അസിസ്റ്റന്റ് വേങ്ങാടെ ഇരുപത്തിനാലുകാരൻ എന്നിവരാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗബാധയുണ്ടായ ആരോഗ്യ പ്രവർത്തകർ.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 127 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 157 പേരും തലശേരി ജനറൽ ആശുപത്രിയിൽ 28 പേരും ജില്ലാ ആശുപത്രിയിൽ 22 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 17 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 14 പേരും ഏഴിമല നാവിക സേനാ ആശുപത്രിയിൽ രണ്ടു പേരും ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 143 പേരുമാണ്‌ ചികിൽസയിലുള്ളത്‌.

Next Story

RELATED STORIES

Share it