ടൂറിസം പോലിസിന് പുതിയ യൂണിഫോം

തിരുവനന്തപുരം: ടൂറിസം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോം രൂപകല്‍പനചെയ്ത് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ടൂറിസം പോലീസിന് നിലവിലുള്ള നീല നിറത്തിലുള്ള ഷര്‍ട്ടിനു പകരം ഇനി മുതല്‍ കാക്കി ഷര്‍ട്ട് ധരിക്കണം. ഷര്‍ട്ടിന്റെ ഇടതുകൈയ്യില്‍ കേരള പോലീസ് എന്നും വലതുകൈയ്യില്‍ ടൂറിസം പോലീസ് എന്നും രേഖപ്പെടുത്തിയ ബാഡ്ജ് തുന്നിച്ചേര്‍ക്കും.ഷര്‍ട്ടിനുപുറമെ കറുത്ത നിറത്തിലുള്ള സ്ലീവ്‌ലെസ് ഓവര്‍കോട്ട്് ധരിക്കണം. ഇതില്‍ മുന്നില്‍ ഇടതുവശത്തും പിന്നിലും വെള്ള ഫഌറസെന്റ് നിറത്തില്‍ ടൂറിസം പോലീസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കും. പരിഷ്‌ക്കരിച്ച യൂണിഫോം ഒക്‌ടോബര്‍ 15 ഓടെ നടപ്പില്‍ വരുത്താനുള്ള നടപടി പോലീസ് ആസ്ഥാനം എസ്പി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു. കാക്കിനിറത്തിന് പ്രാധാന്യമുള്ള യൂണിഫോം ടൂറിസം പോലീസിനും ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ യൂണിഫോമിന്റെ രൂപകല്‍പന. കാക്കി നിറത്തിലുള്ള പാന്റ്‌സും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് നിലവില്‍ ടൂറിസം പോലീസിന്റെ യൂണിഫോം.

RELATED STORIES

Share it
Top