Flash News

അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു

അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു
X


വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ കടല്‍ക്ഷോഭത്തില്‍ പെട്ട് പരിക്കേറ്റ ഇന്ത്യന്‍ നാവികസേനയിലെ കമ്മാന്റര്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ വിശാഖപട്ടണത്തെ നാവികസേനയുടെ കിഴക്കന്‍ ആസ്ഥാനത്ത് എത്തിച്ചത്. ഓസ്‌ട്രേലിയയിലെ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും കഴിഞ്ഞ വെളളിയാഴ്ചയാണ് അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തിരിച്ചത്.
നാവികസേന ആസ്ഥാനത്തുള്ള, ഐഎന്‍എസ് കല്യാണി എന്ന ആശുപത്രിയില്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it