Flash News

എഡിറ്റോറിയല്‍ ഒഴിച്ചിട്ട് അസം റൈഫിള്‍സിനെതിരെ നാഗാ പത്രങ്ങളുടെ പ്രതിഷേധം

എഡിറ്റോറിയല്‍  ഒഴിച്ചിട്ട്  അസം റൈഫിള്‍സിനെതിരെ നാഗാ പത്രങ്ങളുടെ പ്രതിഷേധം
X
assam-rifles



കൊഹിമ: ദേശീയമാധ്യമ ദിനത്തില്‍ അസം റൈഫിള്‍സിനെതിരെ നാഗാലാന്റിലെ പത്രങ്ങളുടെ പ്രതിഷേധം. അഞ്ചുപത്രങ്ങളാണ് പ്രതിഷേധ സൂചകമായി തങ്ങളുടെ എഡിറ്റോറിയല്‍ കോളം കാലിയാക്കിയിട്ട് പ്രസിദ്ധീകരിച്ചത്. എന്‍എസ്‌സിഎന്‍(കെ) സംഘടനയെ സംബന്ധിക്കുന്ന വാര്‍ത്തകളോ ആര്‍ട്ടിക്കിളോ പത്രത്തില്‍ നല്‍കരുതെന്നും ഇവരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കലാപങ്ങള്‍ക്ക് പ്രചാരണം നല്‍കിയാല്‍ 1967ലെ യുഎപിഎ നിയമപ്രകാരം പത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കാണിച്ച് അസ്സം റൈഫിള്‍സ് പത്രങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് പത്രങ്ങളുടെ പ്രതിഷേധം.

കത്തിന്റെ കോപ്പിയില്‍ എഡിറ്റര്‍മാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാനുള്ള അനുമതി ചോദിച്ച് സ്റ്റേറ്റ് ചീഫ് സെക്രട്ടറി,പ്രിന്‍സിപ്പല്‍ സെക്രട്ടറി,ഹോം കമ്മീഷണര്‍,ഡിജിപി,പാരാമിലിട്ടറി ഫോഴ്‌സ്,എന്‍ഐഎ എന്നിവര്‍ക്ക് കൂടി മാര്‍ക്ക് ചെയ്തിട്ടുണ്ട്.  അതേസമയം തങ്ങള്‍ റിപോര്‍ട്ടിങ് സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതില്‍ എഡിറ്റര്‍മാര്‍ ഉത്കണ്ഠാകുലരാണ്. ഇത് പ്രാബല്യത്തില്‍  നിയമവിരുധമായ ഇടപ്പെടലാണ്.  ഇത് തങ്ങളെ സെന്‍സര്‍ ചെയ്യാനുള്ള ശ്രമമാണ്.നാഗാലാന്റിലെ മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നതെന്ന് പത്രങ്ങള്‍ പറഞ്ഞു. അസം റൈഫിള്‍സ് നാഗാലാന്റിനെ ഭരിക്കാന്‍ ശ്രമിക്കേണ്ടെന്നും പത്രങ്ങള്‍ ആര്‍ട്ടിക്കിളിലൂടെ പ്രതികരിച്ചു.
Next Story

RELATED STORIES

Share it