Flash News

ഗുജറാത്തിലെ 'ഗര്‍ബ'യില്‍ മുസ്ലിംങ്ങള്‍ക്ക് യുവമോര്‍ച്ചയുടെ നിരോധനം

ഗുജറാത്തിലെ ഗര്‍ബയില്‍ മുസ്ലിംങ്ങള്‍ക്ക്  യുവമോര്‍ച്ചയുടെ നിരോധനം
X
garba

അഹമ്മദാബാദ്:  നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന 'ഗര്‍ബ' ചടങ്ങില്‍ മുസ്ലിംങ്ങളെ അടുപ്പിക്കരുതെന്ന് വിശ്വഹിന്ദുപരിഷത്ത്. ഗുജറാത്തിലെ കച്ചിലുള്ള മണ്ടവി ഏരിയയിലെ ഹിന്ദു സംഗതന്‍ യുവ മോര്‍ച്ചയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

''പല ഹിന്ദുക്കളും മുസ്ലിംങ്ങളുടെ റമദാന്‍ മാസത്തില്‍ 'റോസാ'യില്‍ പങ്കെടുക്കാറുണ്ട്.ഗണേശ് ചതുര്‍ത്തിയില്‍ മുസ്ലിംങ്ങളും ചേരാറുണ്ട് . എന്നാല്‍ ഇതൊന്നും നല്ലതല്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.ഗര്‍ബ ചടങ്ങില്‍ എല്ലാവരും തിലകം ചാര്‍ത്തുകയും ഗോമൂത്രം ശരീരത്തില്‍ തളിക്കുകയും വേണമെന്ന് വിഎച്ച്പി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം   ബീഫ് കഴിക്കുന്ന മുസ്ലിങ്ങളെ ഗര്‍ബ സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അല്ലാത്തവരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമെ കയറ്റാവൂവെന്നും വിഎച്ച്പി നേതാവ് പ്രവീണ്‍ തെഗാഡിയ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it