വെള്ളമുണ്ടയിലെ വിഷമദ്യദുരന്തത്തിന് പിന്നില്‍ ആളുമാറി കൊലപാതകം; ഒരാള്‍ അറസ്റ്റില്‍കല്‍പ്പറ്റ: വെള്ളമുണ്ട കൊച്ചാറയിലെ വിഷമദ്യദുരന്തത്തിന് പിന്നില്‍ ആളുമാറി കൊലപാതമെന്ന് പോലിസ്. മദ്യത്തില്‍ വിഷം കലര്‍ത്തിയെന്ന് സംശയിക്കുന്ന ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ സന്തോഷ് എന്നയാളെയാണ് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്എംഎസ്) വിഭാഗം ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. സജിത്ത് എന്നയാളെ കൊല്ലാനായിരുന്നു മദ്യത്തില്‍ വിഷംകലര്‍ത്തി നല്‍കിയത്.

കഴിഞ്ഞ നാലിനാണ് കാവുംകുന്ന് കൊച്ചാറ കോളനിയിലെ തികിനായി (72), മകന്‍ പ്രമോദ് (35), ബന്ധുവായ പ്രസാദ് (38) എന്നിവര്‍ വിഷം കലര്‍ന്ന മദ്യം അകത്ത് ചെന്നതിനെ തുടര്‍ന്ന് മരിച്ചത്. ഇവര്‍ക്ക് മദ്യം എത്തിച്ചു കൊടുത്തത് സജിത്താണെന്ന് പൊലിസ് പിന്നീട് കണ്ടെത്തുകയായിരുന്നു. മദ്യത്തില്‍ പൊട്ടാസ്യം സയനൈയിഡ് കലര്‍ന്നിട്ടുണ്ടെന്ന് കോഴിക്കോട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

സജിത്തിന്റെ മകള്‍ക്ക് മന്ത്രചരട് കെട്ടുന്നതിനാണ് സജിത്ത് തിഗിനായിയുടെ അടുത്തെത്തിയത്. ചടങ്ങിന് ശേഷം സജിത്ത് ഉപഹാരമായി നല്‍കിയ മദ്യം കഴിച്ച ഉടനെ തിഗിനായി കുഴഞ്ഞുവീണ് മരിച്ചു. തിഗിനായിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് രാത്രി വീട്ടിലെത്തിച്ചതിന് ശേഷമാണ് പ്രസാദും പ്രമോദും ബാക്കി മദ്യം കഴിച്ചത്. ഉടന്‍ തന്നെ ഇരുവരും കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങി.

മദ്യം വിളമ്പി നല്‍കിയ സജിത്തിന്റെ സുഹൃത്തിനേയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മാരകമായ രീതിയില്‍ വിഷം കലര്‍ത്തിയ മദ്യം നല്‍കി അപായപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top