ഐഎസ്എല്ലില്‍ ഹോം ഗ്രൗണ്ടില്‍ മുംബൈ വീര്യം


മുംബൈ: ഹോം ഗ്രൗണ്ടില്‍ വിരുന്നെത്തിയ ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസിനെതിരേ മുംബൈ സിറ്റി എഫ് സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയര്‍ ഡെല്‍ഹിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ മൊദോ സോഗുവും രണ്ടാം പകുതിയില്‍ അര്‍നോള്‍ഡ് ഇസോക്കോയുമാണ് മുംബൈയ്ക്കായി ഗോളുകള്‍ നേടിയത്. മുപ്പതാം മിനിറ്റില്‍ മുംബൈ മോദോ സോഗുവിലൂടെ ലീഡെടുത്തു. 77ാം മിനിറ്റില്‍ അര്‍നോള്‍ഡ് ഇസോക്കോ നേടിയ ഗോള്‍ മുംബൈയുടെ ലീഡ് വര്‍ധിപ്പിക്കുകയും ഹോം ഗ്രൗണ്ടില്‍ തങ്ങളുടെ വിജയം ഉറപ്പാക്കുകയുമായിരുന്നു. ജയത്തോടെ ഏഴ് പോയിന്റായ മുംബൈ സിറ്റി എഫ് സി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

RELATED STORIES

Share it
Top