Flash News

മീ ടു കാംപയ്ന്‍: മുകേഷിനെതിരേയും ആരോപണം

മീ ടു കാംപയ്ന്‍: മുകേഷിനെതിരേയും ആരോപണം
X


തിരുവനന്തപുരം: ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മീ ടൂ കാംപയ്‌നില്‍ കുടുങ്ങി കൊല്ലം എംഎല്‍എയും നടനുമായ മുകേഷും. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകയുമായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 19 വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിക്കിടെയായിരുന്നു സംഭവം.

ട്വിറ്ററിലൂടെയാണ് ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി. മുകേഷിന്റെ മുറിയുടെ തൊട്ടടുത്തേക്ക് തന്നെ മാറ്റാനും ശ്രമം നടന്നു. എന്നാല്‍, അന്ന് തൃണമൂല്‍ നേതാവായ ഡെറിക് ഒബ്രയാനാണ് തന്നെ രക്ഷിച്ചത്. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ടെസ് ജോസഫ് പറഞ്ഞു. അതേസമയം ഡെറിക് ഒബ്രയാന്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല.

[embed]https://twitter.com/Tesselmania/status/1049512893392330752?ref_src=twsrc^tfw|twcamp^tweetembed|twterm^1049512893392330752&ref_url=https://www.asianetnews.com/entertainment/mukesh-traped-in-me-too-campaign-pgbjcd[/embed]

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു എന്നാണ് ടെസ് പറയുന്നത്.

എന്നാല്‍ തനിക്കെതിരായ ആരോപണം ചിരിച്ചുതള്ളുന്നതായി മുകേഷ് പറഞ്ഞു. ടെസ് ജോസഫിനെ അറിയില്ല. ഇത്തരമൊരു സംഭവം ഓര്‍മയില്‍ ഇല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോളിവുഡില്‍ തുടങ്ങിയ മീ ടൂ ക്യാംപയ്ന്‍ ബോളിവുഡിലും വലിയ ചലനം സൃഷ്ടിച്ചിരുന്നു. അടുത്തിടെ തനുശ്രീ ദത്ത ഉള്‍പ്പടെയുള്ളവര്‍ മീ ടൂ ക്യാംപയ്‌നുമായി രംഗത്തെത്തിയതോടെയാണ് ഇന്ത്യയിലും മീ ടൂ ക്യാംപയ്ന്‍ ചര്‍ച്ചയായത്. ചേതന്‍ ഭഗവത് ഉള്‍പ്പെടെയുള്ള എഴുത്തുകാരും ്പ്രമുഖ മാധ്യമപ്രവര്‍ത്തകരും മീ ടു കാംപയ്‌നില്‍ കുടങ്ങിയിരുന്നു. എന്നാല്‍, കേരളത്തില്‍ ഒരു പ്രമുഖനെതിരേ ആരോപണം ഉയരുന്നത് ആദ്യമാണ്. എംഎല്‍എ പി കെ ശശിക്കു പിന്നാലെ പുതിയ ലൈംഗിക വിവാദം സിപിഎമ്മിനെ ഒന്നു കൂടി പ്രതിരോധത്തിലാക്കും.

അതേ സമയം, സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരായ ആരോപണത്തിന്‍റെ നിയമവശങ്ങളും പരിഗണിച്ച് പ്രതികരിക്കാം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതികരണത്തിന് മുകേഷ് വൈസ് പ്രസിഡന്‍റായ താര സംഘടന അമ്മ തയ്യാറായില്ല.
Next Story

RELATED STORIES

Share it