കര്‍ഷക വായ്പ: ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവ്

കോഴിക്കോട്: കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുത്ത എല്ലാവിധ വായ്പകളിന്മേലുമുള്ള ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുത്ത ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്കാണ് മോറട്ടോറിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കര്‍ഷകര്‍ എടുത്ത കാര്‍ഷിക വിദ്യാഭ്യാസവായ്പകള്‍ക്കും മോറട്ടോറിയം ബാധകമാണ്. പ്രളയത്തെ തുടര്‍ന്ന് വ്യാപകമായ കൃഷി നാശമുണ്ടായ കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

RELATED STORIES

Share it
Top