മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

മലപ്പുറം: രണ്ട് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ മാതാവിനെയും സഹോദരനെയും പോലിസ് കസ്റ്റഡിയിലെടുത്തു.മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിലാണ് സംഭവം.ചേരുര്‍ സ്വദേശി നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന് സഹോദരന്‍ ശിഹാബ് നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുകയായിരുന്നു നബീല. കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശ്ശേരിയിലും നവജാത ശിശുവിനെ മാതാവ് കഴുത്തറുത്തു കൊന്നിരുന്നു. ബാലുശ്ശേരി നിര്‍മല്ലൂരില്‍ മാതാവ് ബ്ലേഡ്‌കൊണ്ട് ശിശുവിന്റെ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ വിവരമന്വേഷിച്ചെത്തുകയും പിന്നീട് പോലിസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലിസെത്തിയതോടുകൂടിയാണു നാട്ടുകാര്‍ സംഭവം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് മാതാവ് റിന്‍ഷയെ പോലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top