'ആണ്‍കുട്ടി പിറക്കുന്നു' വിവാദ പ്രസ്താവന: മോഹന്‍ ബഗാന്‍ പ്രസിഡന്റ് മാപ്പു പറഞ്ഞു


കൊല്‍ക്കത്ത: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ കിരീടം ചൂടിയതിന് പിന്നാലെ വിവാദ പരാമര്‍ശം നടത്തിയ ക്ലബ് പ്രസിഡന്റ്് സ്വപന്‍ സദന്‍ ബോസ് പിന്നീട് മാപ്പുപറഞ്ഞു. വിവാദ പ്രസ്താവന പിന്‍വലിച്ച ശേഷമാണ് ഇദ്ദേഹം മാപ്പുപറയാനൊരുങ്ങിയത്. ബഗാന്‍ കിരീടം നേടിയതിനെ ആണ്‍കുട്ടി പിറക്കുന്നതിനോട് ഉപമിച്ച മോഹന്‍ ബഗാന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഫുട്‌ബോള്‍ ലോകത്ത് നിന്ന് ഉണ്ടായത്. തുടര്‍ന്നാണ് ഇദ്ദേഹം മാപ്പുപറയാനൊരുങ്ങിയത്.
അവസാന ഏഴു വര്‍ഷവും പെണ്‍കുട്ടിയായിരുന്നു പിറന്നതെന്നും ഇപ്പോള്‍ ഒരു ആണ്‍കുട്ടി പിറക്കുകയാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദപരമായ വാക്കുകള്‍. അവസാന ഏഴു വര്‍ഷവും ഈസ്റ്റ് ബംഗാള്‍ ആയിരുന്നു കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് കിരീടം നേടിയത്. ലീഗില്‍ ഒരു റൗണ്ട് മല്‍സരം ഇനിയും അവശേഷിക്കെയാണ് ബഗാന്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് കിരീടം ഉയര്‍ത്തിയത്.

RELATED STORIES

Share it
Top