ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം വേണമെന്ന് എം എം മണി

കോട്ടയം: ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയമെന്ന ആശയം നടപ്പാക്കേണ്ടതുതന്നെയെന്ന് മന്ത്രി എം എം മണി. സംസ്ഥാനത്ത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അത്രകണ്ട് ലാഭകരമല്ല. വന്‍കിട പദ്ധതികളെ പരമാവധി പ്രയോജനപ്പെടുത്തി ഊര്‍ജപ്രതിസന്ധി മറികടക്കുകയാണ് വേണ്ടത്. അതിനായി കെഎസ്ഇബി ആവിഷ്‌കരിച്ച രണ്ടാം വൈദ്യുതി നിലയമെന്ന ആശയം സഹായകരമാണ്.
പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 9 വൈദ്യുതി നിലയങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രപൂളില്‍നിന്നും കൂടുതല്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ പവര്‍ കട്ടിലേക്ക് പോവേണ്ട സ്ഥിതിയാണുള്ളത്. ഇതൊഴിവാക്കാന്‍ സര്‍ക്കാരും ബോര്‍ഡും ശ്രമിക്കുന്നുണ്ട്. വൈദ്യുതി വര്‍ധന പരിഗണനയിലില്ല. കൂടംകുളത്തുനിന്നും വൈദ്യുതി ലഭ്യമായി തുടങ്ങിയാല്‍ ഊര്‍ജപ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാവുമെന്നും എം എം മണി കോട്ടയത്ത് പറഞ്ഞു.

RELATED STORIES

Share it
Top