Flash News

പീഡിപ്പിച്ചയാള്‍ക്കൊപ്പം ഇര ചിരിച്ചുല്ലസിക്കുന്നതെങ്ങനെ?; കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തി മിഷണറീസ് ഓഫ് ജീസസ്

പീഡിപ്പിച്ചയാള്‍ക്കൊപ്പം ഇര ചിരിച്ചുല്ലസിക്കുന്നതെങ്ങനെ?; കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തി മിഷണറീസ് ഓഫ് ജീസസ്
X


ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന വാദവുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ. പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ഇരിക്കുന്ന ചിത്രം പരസ്യപ്പെടുത്തിയാണ് സന്യാസിനി സഭയുടെ പുതിയ നീക്കം. ഇത് സംബന്ധിച്ച് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് മിഷണറീസ് ഓഫ് ജീസസിന്റെ വാര്‍ത്താക്കുറിപ്പിനൊപ്പം ചിത്രവും മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പീഡനം നടന്നതായി പറയുന്ന കാലയളവില്‍ പരാതിക്കാരി ബിഷപ്പിനൊപ്പം വീടു വെഞ്ചരിപ്പിനെത്തിയ ചിത്രമാണ് സന്യാസിനി സഭ പുറത്ത് വിട്ടത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആള്‍ക്കൊപ്പം സന്തോഷവതിയായി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പീഡനം നിഷേധിക്കുന്നത്. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളില്‍ പങ്കെടുത്തതും ചിരിച്ചുല്ലസിച്ചിരുന്നതും. ഇതു ചിത്രങ്ങളില്‍ വ്യക്തമാണ്. പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചു സന്യാസിനി സഭ വക്താവ് ചൂണ്ടിക്കാട്ടുന്നു.
ലൈംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല. ഈ നിയമത്തെ വെല്ലുവിളിച്ചാണ് മിഷറീസ് ഓഫ് ജീസസിന്റെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തുന്നത്. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ടെന്നും ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കമ്മീഷന്‍ കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷന്‍ പറയുന്നു.
കോണ്‍ഗ്രിഗേഷന്റെ നിര്‍ദേശം ലംഘിച്ചാണു പരാതിക്കാരിയും സമരം നടത്തുന്ന കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തില്‍ തങ്ങുന്നത്. സഭയുമായി ബന്ധമില്ലാത്ത നാലു വ്യക്തികളുമായി ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നു. യുക്തിവാദികള്‍ അടക്കം പലരും മഠത്തില്‍ നിരന്തരം വന്നുപോയി. സൗകര്യത്തിന് അനുസരിച്ചു സന്ദര്‍ശന റജിസ്റ്ററിലും ക്രമക്കേടുകള്‍ നടത്തി.
ആദ്യം പീഡിപ്പിച്ചുവെന്നു പറയുന്ന 2014 മേയ് അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തില്‍ നിന്ന് അത്താഴം കഴിച്ച ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു മഠത്തിലാണു താമസിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
Next Story

RELATED STORIES

Share it