കാണാതായ ഇന്റര്‍പോള്‍ മേധാവി ചൈനീസ് കസ്റ്റഡിയില്‍

ബെയ്ജിങ്: കാണാതായ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന . നിയമ ലംഘനങ്ങളെ തുടര്‍ന്ന് മെങ് ഹോങ്‌വയെ ചോദ്യം ചെയ്യുകയാണെന്നാണ് സ്ഥിരികരിക്കാത്ത റിപോര്‍ട്ട്. അതേസമയം, ഇന്റര്‍ പോള്‍ മേധാവി സ്ഥാനം മെങ് ഹോങ്‌വ രാജിവച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് അദ്ദേഹം ഇന്റര്‍ പോളിന് അയച്ചു.കഴിഞ്ഞ മാസം 29ന് ഫ്രാന്‍സിലെ ലിയോണില്‍ നിന്ന് ചൈനയിലേക്ക് വിമാനം കയറിയ മെങ് ഹോങ്‌വയെക്കുറിച്ച് പിന്നിട് വിവരമൊന്നും ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹം ചൈനയില്‍ എത്തിയതായി ഫ്രഞ്ച് അന്വേഷണ സംഘം സ്ഥിരികരിച്ചു.ഇതോടെയാണ് മെങ് ഹോങ്‌വ കസ്റ്റഡിയിലുണ്ടെന്ന് ചൈന വ്യക്തമാക്കിയത്.അതേസമയം, എന്തുകാരണത്താലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് രൂപീകരിച്ച അഴിമതിവിരുദ്ധ ഏജന്‍സി സര്‍ക്കാരിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും 17 ഉന്നതരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പലരും മെങിന്റെ അടുപ്പക്കാരുമാണ്.ചൈനയില്‍ പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയുള്ള ഉപമന്ത്രി കൂടിയായിരുന്നു മെങ്.

RELATED STORIES

Share it
Top