മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്.

കൊല്ലം കടയ്ക്കലിലെ ഇയാളുടെ വീട്ടിലാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച ശേഷം വെടിവെക്കുകയായിരുന്നെന്ന് കരുതുന്നു. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫിസില്‍ സുജിത് ജോലിക്കെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാംപിലെ പൊലിസുകാരനാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി മാത്യു ടി തോമസിന്റെ ഗണ്‍മാനായിരുന്നു.

മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഔദ്യോഗികമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സുജിത്തിന്റെ വീട്ടിലെത്തി പരിശോധനകള്‍ നടത്തി.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top