സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ചു; ദുരൂഹമെന്ന് നാട്ടുകാര്‍മലപ്പുറം: തവനൂരിലെ സര്‍ക്കാര്‍ വ്യദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എന്നാല്‍, വാര്‍ധക്യസഹജമായ അസുഖം മൂലമുള്ള മരണമെന്നാണ് വ്യദ്ധസദനത്തിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.

ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

വൃദ്ധമന്ദിരത്തില്‍ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറയുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top