Flash News

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് കാന്‍സര്‍ ചികില്‍സാ ഗവേഷകര്‍ക്ക്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് കാന്‍സര്‍ ചികില്‍സാ ഗവേഷകര്‍ക്ക്
X


സ്‌റ്റോക്ക് ഹോം : വൈദ്യശാസ്ത്രത്തിലെ മികവിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ജയിംസ് പി.അലിസോണ്‍ (യുഎസ്), ടസുകു ഹോന്‍ജോ (ജപ്പാന്‍) എന്നിവര്‍ക്ക്. കാന്‍സര്‍ ചികില്‍സാ ഗവേഷണത്തിന്റെ പേരിലാണ് പുരസ്‌കാരം.

കാന്‍സര്‍ ചികില്‍സയില്‍ പ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണു ഹോന്‍ജോയ്ക്കു പുരസ്‌കാരം നേടിക്കൊടുത്തത്. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസോണിനു പുരസ്‌കാരം ലഭിച്ചത്. ഇരുവരുടെയും ഗവേഷണങ്ങള്‍ ആഗോളതലത്തില്‍ കാന്‍സര്‍ചികിത്സാരീതിയെ മാറ്റിമറിക്കുന്നതായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവരുടെ കണ്ടെത്തലുകള്‍ ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറാപ്പി എന്ന ചികില്‍സാരീതിയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it