Top

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഹജ്ജ് യാത്ര

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഹജ്ജ് യാത്ര
X
.
kabaa
.


രു ഹജ്ജ് യാത്രയ്ക്കു ഞാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടിവരുമെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തില്‍ വിശ്വാസമര്‍പ്പിച്ചതിനാല്‍ എല്ലാ ഭയാശങ്കകളെയും തട്ടിമാറ്റാന്‍ എനിക്കു സാധിച്ചു. രക്ഷാധികാരിയായി അല്ലാഹു ഉണ്ടായിരിക്കെ ഹജ്ജിന് പുറപ്പെടുമ്പോള്‍ ഭയാശങ്കകള്‍ വച്ചുപുലര്‍ത്തുക ധിക്കാരമാണെന്ന് ഞാന്‍ ആത്മഗതം ചെയ്തു. ഹി. 1201 മുഹര്‍റം 18ന് ഞാന്‍ മുറാദാബാദ് ടൗണില്‍നിന്നു പുറപ്പെട്ടു. 10 ദിവസം നീണ്ട യാത്രയ്ക്കു ശേഷം ഭരത്പൂരില്‍ എത്തി.

ടെനിന്ന് 'കോട്ട'യിലേക്ക് 15 ദിവസത്തെ യാത്ര. പിന്നീട് സൂറത്തിലേക്ക് രണ്ടുമാസം. ജിദ്ദയിലേക്കുള്ള കപ്പലടുക്കുന്നത് ഗുജറാത്തിലെ തുറമുഖനഗരമായ സൂറത്തിലാണ്. അവിടെനിന്ന് പ്രമുഖ ഹദീസ് പണ്ഡിതനായ ഖൈറുദ്ദീന്‍ സൂര്‍ത്തിയുമായി ബന്ധപ്പെട്ടു. ജമാദുസ്സാനി 9ന് ഞങ്ങള്‍ കപ്പലില്‍ കയറി. 'സഫീനത്തുര്‍റസൂര്‍' എന്ന കപ്പല്‍ ഞങ്ങള്‍ 216 തീര്‍ത്ഥാടകരെയും വഹിച്ചു പുറപ്പെട്ടു. റജബ് 24ന് അഭനിലെത്തി. പിന്നീട് മഖാഖയില്‍ കപ്പലടുപ്പിച്ചു. ഞങ്ങളവിടെയിറങ്ങി.

ഈ കൊച്ചു തുറമുഖനഗരത്തില്‍ കൂടുതലും ശാഫിഈ ഫിഖ്ഹ് പിന്‍ പറ്റുന്ന മുസ്‌ലിംകളാണുള്ളത്. മക്കയിലെ ഒരു ഉന്നതവ്യക്തിയുടെ ബന്ധുവായിരുന്നു അവിടത്തെ ഭരണാധികാരി. മഖാഖയില്‍നിന്നു ജിദ്ദയിലേക്കുള്ള വഴിമധ്യേ കടല്‍ ക്ഷോഭിച്ചു മറിയുകയായിരുന്നു. പ്രകൃതിവിഭവങ്ങളുടെ ദയയിലാണ് നാലുദിവസം ഞങ്ങള്‍ കഴിച്ചുകൂട്ടിയത്. കുടിവെള്ളത്തിന്റെയും ആഹാരത്തിന്റെയും ദൗര്‍ലഭ്യം ഞങ്ങളെ പരിക്ഷീണിതരാക്കി. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സുദീര്‍ഘമായ സമുദ്രയാത്രയ്ക്കു ശേഷം ശഅ്ബാന്‍ 28ന് ഞങ്ങള്‍ കമറാനിലെത്തി. ഒരുദിവസം ഞങ്ങള്‍ അവിടെ തങ്ങി.ജിദ്ദയുടെ ഗേറ്റ്വേയാണ് കമറാന്‍ എന്ന കൊച്ചുദ്വീപ്. ഒറ്റപ്പെട്ടുകിടക്കുന്ന, ഒരു പുല്‍ക്കൊടി പോലുമില്ലാത്ത മൊട്ടപ്രദേശമാണ് കമറാന്‍. ദ്വീപ് ചുറ്റിനടന്ന് കാണവെ അല്ലാഹുവിന്റെ വിസ്മയകരമായ സൃഷ്ടിവൈഭവം എന്നെ പിടിച്ചുനിര്‍ത്തി. ഉത്തരേന്ത്യയില്‍ ഇടവേളകളില്ലാതെ ഏറ്റവും പുതിയ ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും പാലുല്‍പ്പന്നങ്ങളും മുഖേന വര്‍ഷം മുഴുവനും ഞങ്ങള്‍ അനുഗൃഹീതരാണ്. ഈ ദ്വീപിന്റെ വിഭവങ്ങളുടെ ദൗര്‍ലഭ്യതയിലും പരിതാപകരമായ അവസ്ഥയിലും അനുകമ്പയും സഹതാപവും അവിടത്തെ ഒരു നാട്ടുകാരനോട് പ്രകടിപ്പിച്ചപ്പോള്‍, എന്റെ ധാരണയെ അദ്ദേഹം തിരുത്തി. നിര്‍ലോഭം കുടിവെള്ളം, മല്‍സ്യങ്ങള്‍, വിവിധയിനം ഈന്തപ്പഴങ്ങള്‍ എന്നിവ മുഖേന തങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. അല്ലാഹുവിനോടും അവന്റെ അനുഗ്രഹങ്ങളോടുമുള്ള അളവറ്റ നന്ദിബോധം, എന്നെ ഹഠാദാകര്‍ഷിച്ചു.

റമദാന്‍ മുഴുവന്‍ കപ്പല്‍ യാത്രയില്‍

കപ്പലില്‍ കയറിയതിനു ശേഷം ഞങ്ങള്‍ക്ക് വീണ്ടും വളരെ പ്രതികൂലമായ യാത്രാവസ്ഥകളെ അഭിമുഖീകരിക്കേണ്ടിവന്നു. റമദാന്‍ മാസം മുഴുവന്‍ ഞങ്ങള്‍ക്ക് കപ്പലില്‍ കഴിയേണ്ടിവന്നു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ ജിദ്ദയോടടുത്തുകൊണ്ടിരിക്കയായിരുന്നു. റമദാന്‍ 28ന് 'കന്‍ഫദ'യില്‍ കാലുകുത്തി. അവിടെനിന്ന് മക്കയിലേക്ക് ഒന്‍പതുദിവസത്തെ യാത്രാദൂരമാണുള്ളത്. ആഗതമായിക്കൊണ്ടിരിക്കുന്ന ഈദുല്‍ഫിത്വറിനുവേണ്ടി ഞങ്ങള്‍ കന്‍ഫദയില്‍ തങ്ങാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ഓരോരുത്തരുടെയും വീടുകളില്‍നിന്ന് എത്രയോ കാതങ്ങളകലെ അനതിവിദൂരതയില്‍ ഒരു കൊച്ചു പട്ടണത്തില്‍ ഈദ് ആഘോഷിക്കുകയെന്നത് ഒരപൂര്‍വ അനുഭവമായിരുന്നു. ഇമാം ശാഫിഇയുടെ കര്‍മശാസ്ത്രരീതികള്‍ക്കനുസരിച്ചാണ് ഇമാം നമസ്‌കാരം നിര്‍വഹിച്ചത്. എനിക്കത് ഒരു പുതിയ അനുഭവമായിരുന്നു. ഞാനെന്റെ ജീവിതത്തില്‍ അത്രയും കാലം, ഹനഫീ ഫിഖ്ഹ് അനുസരിച്ച് നമസ്‌കാരം നിര്‍വഹിച്ചാണ് ശീലമുണ്ടായിരുന്നത്. സന്തോഷത്തിന്റെയും ഉദ്വേഗത്തിന്റെയും സമ്മിശ്രവികാരങ്ങളോടെ സഅദിയ്യയിലെ യലംലമില്‍ വച്ച് ഞങ്ങള്‍ ഇഹ്‌റാമില്‍ പ്രവേശിച്ചു.

മക്കാ നഗരത്തില്‍

ഒട്ടകപുറത്തേറി രണ്ടു ദിവസത്തെ സഞ്ചാരം. ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. ശവ്വാല്‍ 14നായിരുന്നു അത്. വിശുദ്ധമക്കാനഗരത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. യാത്രയുടെ അവസാന കാതങ്ങള്‍, പൊള്ളുന്ന വേനല്‍ച്ചൂടില്‍ ഏകദേശം പത്ത് മൈലോളം കാല്‍നടയായാണ് സഞ്ചരിച്ചിരുന്നതെങ്കിലും വിശുദ്ധ കഅ്ബാലയത്തിന്റെ ദര്‍ശനം എന്റെ എല്ലാ ക്ഷീണവും അകറ്റി, ഞാന്‍ ഉടനെ ഉംറ നിര്‍വഹിച്ചു. പ്രവാചകന്‍ മുഹമ്മദ് (സ) പതിവായി വരാറുണ്ടായിരുന്ന സ്ഥലത്താണ് ഞാനിപ്പോള്‍ നില്‍ക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. പൊതുവെ ജനങ്ങള്‍, ആദ്യം നടക്കുന്ന ജമാഅത്ത് ഏതാണോ അതില്‍ പങ്കുകൊള്ളുകയാണ് ചെയ്യുന്നത്. വെള്ളിയാഴ്ചകളിലും ഹജ്ജ് കാലങ്ങളിലുമുള്ള വന്‍ ജമാഅത്ത് നമസ്‌കാരങ്ങള്‍ വിസ്മയകരമായ ദൃശ്യമാണ്. meccaദുല്‍ഖഅ്ദ് 15ന് ദൈവിക ഭവനത്തിലേക്കുള്ള പ്രവേശനാനുമതിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ദുല്‍ഹജ്ജ് അഞ്ചിന് ഞാന്‍ ഹജ്ജിനുള്ള ഇഹ്റാമില്‍ പ്രവേശിച്ച്, ദുല്‍ഹജ്ജ് എട്ടിന് വിശുദ്ധ പള്ളിയില്‍ വച്ച് ജുമുഅ നമസ്‌കാരാനന്തരം  മിനായിലേക്ക് പുറപ്പെട്ടു. അസറിനു മുമ്പ് ഞങ്ങള്‍ മിനയില്‍ എത്തിച്ചേര്‍ന്നു. വളരെ കുറച്ച് തീര്‍ത്ഥാടകരേ അവിടെ രാത്രി താമസിച്ചുള്ളൂ. മറ്റുള്ളവര്‍ നബിചര്യക്കു വിരുദ്ധമായി അന്ന് വൈകുന്നേരം തന്നെ അറഫയിലേക്ക് പുറപ്പെട്ടു.

ഞങ്ങള്‍ കുറച്ചുപേര്‍ അടുത്ത പ്രഭാതത്തിലാണ് അറഫയിലേക്ക് നീങ്ങിയത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മുസ്‌ലിം ഭരണാധികാരികള്‍ നല്‍കുന്ന ദാനധര്‍മങ്ങള്‍ കൊണ്ടും സഹായധനം കൊണ്ടുമാണ് വിശുദ്ധ പള്ളിയുടെ നടത്തിപ്പ്. 85 ഹനഫി ഇമാമുകളുടെയും 15 ശാഫിഈ ഇമാമുകളുടെയും 15 മാലികീ ഇമാമുകളുടെയും രണ്ട് ഹമ്പലീ ഇമാമുകളുടെയും ശമ്പളം തുര്‍ക്കി സുല്‍ത്താന്റെ വകയാണ്. ഹൈദരാബാദ് നിസാമും ഈജിപ്തിലെയും വടക്കേ ആഫ്രിക്കയിലെയും ഭരണാധികാരികളും വിശുദ്ധ നടത്തിപ്പിനും ഹിജാസില്‍ മുഴുക്കെ പൊതുജനക്ഷേമ പദ്ധതികള്‍ക്കു വേണ്ടിയും വലിയതുകകള്‍ സംഭാവന ചെയ്യുന്നു.

പ്രകൃതിയുല്‍പ്പന്നങ്ങളൊന്നുമില്ലാത്ത, പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഒരു വരണ്ട പ്രദേശമാണ് മക്കയെങ്കിലും എല്ലാ വിധ ഉല്‍പ്പന്നങ്ങളും അവിടെ ലഭ്യമാണെന്നത് വിസ്മയിപ്പിക്കും. നെല്ല്, ഗോതമ്പ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി നിത്യോപയോഗാവശ്യത്തിനുള്ള എല്ലാ വിഭവങ്ങളും ഈജിപ്ത്, ഇന്ത്യ, യമന്‍ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ദിനേനയെന്നോണം മക്കയില്‍ എത്തുന്നു. സാധനങ്ങളുടെ വില കൂടുതലല്ല എന്നത് ആഹ്ലാദജനകമാണ്.
നാല് ഇമാമുകളുടെ കര്‍മശാസ്ത്രരീതിയും പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത തറാവീഹ് നമസ്‌കാരങ്ങള്‍ സംഘടിതമായി നിര്‍വഹിക്കപ്പെട്ടു.

പ്രവാചകശിഷ്യന്‍മാരും ഹനഫീ ചിന്താധാരയുടെ അനുയായികളുമായ 'ശരീഫു'മാരുടെ ഭരണത്തിലായിരുന്നു നൂറ്റാണ്ടുകളായി മക്ക. തീര്‍ത്ഥാടകര്‍ക്കു സംരക്ഷിതമായ വഴിയൊരുക്കിയത് ഇപ്പോഴത്തെ ഭരണാധികാരി സര്‍വര്‍ ഇബ്‌നു സഈദാണ്. അദ്ദേഹത്തിന്റെ അധികാരം മദീനയിലേക്കും വ്യാപിച്ചുകിടക്കുന്നു. എല്ലാ ജമാഅത്ത് നമസ്‌കാരങ്ങളിലും 'ശരീഫി'നെ കാണാമെന്നത് ഏറെ ഹൃദ്യമാണ്. ഏതൊരു സാധാരണക്കാരനെയും പോലെ ത്വവാഫും മറ്റ് ഹജ്ജ് കര്‍മങ്ങളും അദ്ദേഹവും അനുഷ്ഠിക്കും.

'ഹജറുല്‍ അസ്‌വദി'നെ സമീപിക്കാന്‍ അദ്ദേഹവും തന്റെ ഊഴം കാത്തിരിക്കും. വസ്ത്രം, അകമ്പടി തുടങ്ങിയ തിരിച്ചറിയല്‍ അടയാളങ്ങളൊന്നുമില്ലാത്തതിനാല്‍ ആരും അദ്ദേഹത്തെ മക്കയുടെ അധികാരിയെന്ന് അറിയുകയോ ഗൗനിക്കുകയോ ചെയ്യുന്നില്ല. നിരവധി പ്രഗല്ഭരായ ഇസ്‌ലാമിക പണ്ഡിതരുടെ സാന്നിധ്യവും എന്നെ ആശ്ചര്യപ്പെടുത്തി. പാശ്ചാത്യദേശത്തെ സയ്യിദ് മുഹമ്മദലി, മുഫ്തി അബ്ദുല്‍ മാലിക് ഹനഫി, മുഫ്തി അബ്ദുല്‍ ഗനി ശാഫിഈ എന്നിവര്‍ അവയില്‍ പ്രമുഖരായിരുന്നു.


മക്കക്കാരായി പിറക്കുന്ന ഓരോ കുഞ്ഞിന്റെ മുഖത്തും ജനിച്ച് നാല്‍പ്പതാം നാള്‍ പച്ചകുത്തിയുണ്ടാക്കുന്നതാണ് ഈ അടയാളം. ജീവിതകാലം മുഴുവന്‍ യഥാര്‍ഥ മക്കാസ്വദേശിയാണെന്നറിയാനുള്ള അവരുടെ ഒരാചാരമാണത്രെ അത്.
മക്കക്കാരുടെ ആതിഥ്യം

ഊഷ്മളമായ ആതിഥ്യത്തോടെയാണ് മക്കക്കാര്‍ തീര്‍ത്ഥാടകരോട് പെരുമാറിയത്. എല്ലാ മക്കാസ്വദേശികള്‍ക്കും കണ്ണിനുതാഴെ കവിളില്‍ മൂന്ന് അടയാളങ്ങളുള്ളതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. മക്കക്കാരായി പിറക്കുന്ന ഓരോ കുഞ്ഞിന്റെ മുഖത്തും ജനിച്ച് നാല്‍പ്പതാം നാള്‍ പച്ചകുത്തിയുണ്ടാക്കുന്നതാണ് ഈ അടയാളം. ജീവിതകാലം മുഴുവന്‍ യഥാര്‍ഥ മക്കാസ്വദേശിയാണെന്നറിയാനുള്ള അവരുടെ ഒരാചാരമാണത്രെ അത്.മിക്ക തീര്‍ത്ഥാടകരും സിറിയ, തുര്‍ക്കി, ഈജിപ്ത്, വടക്കേ ആഫ്രിക്ക, യമന്‍, ഇറാഖ്, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഹജ്ജ് നിര്‍വഹണത്തിനുപുറമെ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാനും അവര്‍ സന്ദര്‍ഭം വിനിയോഗിക്കുന്നു.

ഹജ്ജ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ തങ്ങളുടെ കൈവശമുള്ളതെല്ലാം ദാനം ചെയ്യുകയും ഓരോ വര്‍ഷവും ഹിജാസിലെ പരിചിതര്‍ക്ക് സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യുക തുര്‍ക്കികളുടെ പതിവാണ്. മറ്റൊരുവിഭാഗം തീര്‍ത്ഥാടകര്‍ സുഡാനികളാണ്. ഹി. 1202 സഫര്‍ 18ന് വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചതിനു ശേഷം ജിദ്ദ വഴി ഞാന്‍ മദീനയിലേക്ക് പുറപ്പെട്ടു. മക്ക വിടുന്നതിന്റെ സന്താപത്തിന്റെയും മദീനയിലെത്തുന്നതിന്റെ സന്തോഷത്തിന്റെയും സമ്മിശ്രവികാരങ്ങളായിരുന്നു എന്നില്‍. സഫര്‍ 28ന് ഞങ്ങള്‍ റാബികില്‍ കഴിച്ചുകൂട്ടി.

റബീഉല്‍ അവ്വല്‍ ആറിന് ഞങ്ങളുടെ യാത്രാസംഘം മദീനയിലെത്തിച്ചേര്‍ന്നു. അല്ലാഹു തന്റെ ദൂതനുവേണ്ടി തിരഞ്ഞെടുത്ത മദീനയിലെത്തിയപ്പോള്‍ എനിക്കുണ്ടായ ആവേശം വിവരണാതീതമാണ്. പള്ളിയുടെ സമീപത്ത് മറവു ചെയ്യപ്പെട്ട പ്രവാചകന്‍ തിരുമേനിയുടെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായതിനാല്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ കൂടുതല്‍ ഫലപ്രദമായി അനുഭവപ്പെട്ടു. ഒരിക്കല്‍ എട്ടു വയസ്സ് മാത്രം പ്രായമായ ഒരു കുട്ടിയോട്, എന്താണ് പ്രഭാതത്തില്‍ ഭക്ഷിച്ചതെന്ന് ഞാന്‍ അന്വേഷിച്ചു.

പള്ളിയുടെ അകത്ത് ഭൗതിക കാര്യങ്ങളെ സംബന്ധിക്കുന്ന യാതൊരുവിധ സംസാരവും അഭിലഷണീയമല്ലെന്ന് ഉണര്‍ത്തിക്കൊണ്ട് എന്റെ ചോദ്യത്തെ അവന്‍ അവഗണിക്കുകയാണ് ചെയ്തത്. തന്റെ ചെറുപ്രായത്തില്‍ തന്നെ ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നതില്‍ അവന്‍ പ്രത്യേകം ശ്രദ്ധാലുവാണെന്നത് എനിക്ക് ഏറെ ആശ്ചര്യമായിരുന്നു!

പണ്ഡിതരോടൊപ്പം

ഏറെ സന്തോഷകരമായ മറ്റൊരു കാഴ്ചയായിരുന്നു അവിടത്തെ പഠനപ്രവര്‍ത്തനങ്ങള്‍. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ഇസ്‌ലാമിക ശാസ്ത്രശാഖകളിലുള്ള ഗ്രൂപ്പ് ചര്‍ച്ചകളും പ്രഭാഷണങ്ങളും പഠനക്ലാസുകളെ സജീവമാക്കി. മസ്ജിദുന്നബവിയില്‍ സന്നിഹിതരായിരുന്ന പ്രശസ്ത പണ്ഡിതരില്‍ ഒരാളായിരുന്നു ഈജിപ്തുകാരനായ ഉസ്മാന്‍ ഹനഫി. പ്രഭാത നമസ്‌കാരാനന്തരം നടക്കുന്ന അദ്ദേഹത്തിന്റെ ഹദീസ് വിശദീകരണ ക്ലാസുകള്‍ നിരവധി പേരെ ആകര്‍ഷിച്ചു. മദീനക്കാര്‍ പെരുമാറ്റത്തില്‍ പ്രസന്നരും ആതിഥ്യത്തില്‍ ഉദാരരുമാണ്.meckaaമദീനയില്‍ ഏകദേശം അഞ്ചുമാസത്തോളം താമസിച്ചതിനു ശേഷം, വിരഹ വേദനയോടെയാണെങ്കിലും  ഞാന്‍ മക്കയിലേക്കു തന്നെ മടങ്ങി. വഴിമധ്യേ ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദ്ര്‍ സന്ദര്‍ശിച്ചു. ശഅ്ബാന്‍ 15ന്, സംസം കിണര്‍, ഇബ്‌റാഹീം മഖാം തുടങ്ങിയ പള്ളിക്കകത്തെ എല്ലാ വിശുദ്ധസ്ഥാനങ്ങളില്‍ വച്ചും തുര്‍ക്കി സുല്‍ത്താന്റെ നേതൃത്വത്തില്‍, മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അല്ലാഹുവിനോട് സഹായാഭ്യര്‍ഥന നടത്തുന്ന പ്രാര്‍ഥനകളുണ്ടായിരുന്നു. അനുഗൃഹീത റമദാന്‍ മാസം മക്കയില്‍ ചെലവഴിക്കാനായത് നിസ്തുലമായ ഒരനുഭവമായിരുന്നു.പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നത് തറാവീഹ് നമസ്‌കാരമാണ്.നാല് ഇമാമുകളുടെ കര്‍മശാസ്ത്രരീതികളെയും പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത തറാവീഹ് നമസ്‌കാരങ്ങള്‍ സംഘടിതമായി നിര്‍വഹിക്കപ്പെട്ടു. കൂടുതല്‍ മഹത്തായ പ്രതിഫലം നേടിയെടുക്കാന്‍ ഈ വിശുദ്ധമാസത്തില്‍ വളരെയേറെ പേര്‍ ഉംറ നിര്‍വഹിച്ചു. ഏറെ ആഹ്ലാദപൂര്‍വം സന്തോഷപ്രകടനങ്ങളോടെ നാല് ദിവസമായിരുന്നു ഈദുല്‍ഫിത്വര്‍ ആഘോഷം. പള്ളിക്കുപുറത്ത് കുതിരകളുടെയും വില്ലാളി വീരന്‍മാരുടെയും പ്രദര്‍ശനമുണ്ടായിരുന്നു.

ആദ്യകാല മക്കന്‍ മുസ്്ലിംകളുടെ പ്രാതിനിധ്യം കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശയ്ബിക്കുമാത്രം അവകാശപ്പെട്ടതാണ്. കാരണം, അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്ന് ആരും മക്കയില്‍ നിന്നൊരിക്കലും പലായനം ചെയ്തിട്ടില്ല. മക്കയോട് വിട ചൊല്ലി വീട്ടിലേക്കു പോവുക എന്നത് എനിക്ക് ഏറെ വേദനാജനകമായിരുന്നു. ദുല്‍ഖഅ്ദ് ഏഴിന് ഞാന്‍ ജിദ്ദ തുറമുഖത്തുനിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചു. ബോംബെ (മുംബൈ), സൂറത്ത്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കുറച്ചു മാസങ്ങള്‍ തങ്ങി. 1203 റബീഉസ്സാനി ഒന്നിന് സുരക്ഷിതമായി ഞാന്‍ മുറാദാബാദില്‍ എത്തിച്ചേര്‍ന്നു.

Next Story

RELATED STORIES

Share it