മീ റ്റൂ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുംന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളെസംബന്ധിച്ച മി റ്റൂ കാംപയിന്റെ അടിസ്ഥാനത്തിലുള്ള വെളിപ്പെടുത്തലുകള്‍ പരിശോധിക്കുന്നതിന് ജഡ്ജിമാരും മുതിര്‍ന്ന നിയമജ്ഞരും അംഗങ്ങളായ നാലംഗ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരേ ആരോപണം വന്ന പശ്ചാത്തലത്തിലാണിത്. സമിതി ആരോപണങ്ങളുടെ നിയമവശം പരിശോധിച്ച ശേഷം പൊതുജനാഭിപ്രായവും തേടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കും. പരാതികളില്‍ എന്തുനടപടി സ്വീകരിക്കണം, മിക്ക വെളിപ്പെടുത്തലുകളും വളരെ പഴക്കം ചെന്നതാകയാല്‍ ശാസ്ത്രീയതെളിവുകളുടെ അഭാവത്തില്‍ അവ എങ്ങിനെ കൈകാര്യം ചെയ്യും തുടങ്ങിയവയും സമിതി പരിശോധിക്കുമെന്ന് വനിതാ ശിശുക്ഷേമമന്ത്രി മനേകാഗാന്ധി അറിയിച്ചു.
എല്ലാ തുറന്നുപറച്ചിലുകളും ഞാന്‍ വിശ്വസിക്കുന്നു. ഓരോ തുറന്നുപറച്ചിലുകളും അതീവ വേദനയോടെയും ആഘാതത്തോടെയുമാണ് കേള്‍ക്കുന്നതെന്നും മനേക പറഞ്ഞു.

RELATED STORIES

Share it
Top