#Me Too കാംപയിന്‍

കഴിഞ്ഞവര്‍ഷം ഹോളിവുഡ് നടി അലീസ മിലാനോ നടന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെതിരേ ലൈംഗികാരോപണം ഉന്നയിച്ചതോടെ ചലച്ചിത്രമേഖലയില്‍ തുടങ്ങിവച്ച മീ ടൂ കാംപയിനില്‍ കഴിഞ്ഞദിവസങ്ങളില്‍ ബോളിവുഡിലെ തനുശ്രീ ദത്തയും പൂജാ ഭട്ടും കങ്കന റനൗട്ടും ചേര്‍ന്നിരുന്നു. ഹാസ്യതാരം ഉത്‌സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, നടന്‍ രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാഹ്ല്‍ എന്നിവരാണ് ഇന്ത്യയില്‍ ആരോപണവിധേയരായ പ്രമുഖര്‍. വിവാദത്തില്‍ കുടുങ്ങി ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പ്രമുഖ പത്രങ്ങളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു.
ഇന്ത്യയില്‍ ചലച്ചിത്രരംഗത്തെ ലൈംഗികചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കായാണ് മീ ടൂ കാംപയിന്‍ തുടങ്ങിയത്. നാനാ പടേക്കര്‍ക്കെതിരായ ആരോപണത്തോടെ പടര്‍ന്നുപിടിച്ച മീ ടൂ കാംപയിന്‍ പിന്നീട് മാധ്യമരംഗത്തേക്കും വികസിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it