കൊറിയര്‍ വഴി മയക്കുമരുന്ന് കടത്ത് : മുഖ്യ പ്രതി അറസ്റ്റിലായികൊച്ചി : കൊറിയര്‍ വഴി വിദേശത്തേക്കു കടത്താാന്‍ ശ്രമിച്ച 30 കിലോ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശിയും ചെന്നൈയില്‍ സ്ഥിര താമസക്കാരനുമായ പ്രശാന്ത് കുമാര്‍ ആണ് അറസ്റ്റിലായത്്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് അറിയിച്ചതാണിത്. സംഭവത്തില്‍ ചെന്നൈ സ്വദേശിയായ അലി എന്നൊരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാരികള്‍ എന്ന വ്യാജേന കെട്ടുകളാക്കി ചെന്നൈയിലെ പ്രവീണ്‍ ട്രാവല്‍സ് മുഖേന കൊച്ചി എംജി റോഡിലെ ഗോഡൗണിലേക്കു പ്രതികള്‍ മരുന്ന് അയക്കുകയായിരുന്നു.
200 കോടി വില വരുന്ന മയക്കുമരുന്നാണു കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയത്. കൊച്ചിയില്‍ നിന്നും കൊറിയര്‍ വഴി മലേഷ്യയിലേക്കു മയക്കുമരുന്നു കടത്താനായിരുന്നു പ്രതീകളുടെ നീക്കം. കൊറിയര്‍ കമ്പനി ജീവനക്കാര്‍ക്കു സംശയം തോന്നി വിവരമറിയിച്ചതിനെത്തുടര്‍ന്നാണ്
മയക്കു മരുന്ന് പിടികൂടിയത്. കൊച്ചി വഴി ഇതിനു മുമ്പും മയക്കു മരുന്ന് കടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും പ്രതികളെ പിടികൂടിയ സംഘത്തിനും ഒരു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്ന് ഋഷിരാജ് സിങ് അറിയിച്ചു.

RELATED STORIES

Share it
Top