Top

റോണോ...റോണോ...റോണോക്കു വേണ്ടി ആര്‍ത്തു വിളിച്ച് യുനൈറ്റഡ് ഗ്യാലറി


ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് പത്തുവര്‍ഷത്തോളമായെങ്കിലും ക്ലബിന്റെ ആരാധകരുടെ മനസില്‍ ഇന്നും റൊണാള്‍ഡോയ്ക്ക് സൂപ്പര്‍ഹീറോ പരിവേഷം തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു യുനൈറ്റഡുമായുള്ള യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് മല്‍സരം. ഇംഗ്ലണ്ടില്‍ റൊണാള്‍ഡോ വിമാനമിറങ്ങിയതു മുതല്‍ കളി തീരുന്നതുവരെ താരത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് യുനൈറ്റഡ് ആരാധകരുടെ ഒരു പട തന്നെയുണ്ടായിരുന്നു.
മല്‍സരത്തിനു മുമ്പ് ടീമുകള്‍ അണിനിരന്നപ്പോള്‍ തന്റെ പേര് ഗാലറിയില്‍ ഉയര്‍ന്നതു കണ്ട് റൊണാള്‍ഡോക്ക് സന്തോഷം അടക്കിപ്പിടിക്കാന്‍ കഴിഞ്ഞില്ല. മല്‍സരത്തിനുടനീളം റൊണാള്‍ഡോക്ക് ആരാധകര്‍ അഭിവാദ്യം അര്‍പ്പിച്ചു. കളിതുടങ്ങിയതുമുതല്‍ റൊണാള്‍ഡോയ്ക്കടുത്തെത്താന്‍ യുനൈറ്റഡ് ആരാധകര്‍ പിച്ചിലേക്ക് ഓടിക്കയറിയിരുന്നു. സുരക്ഷാ ജീവനക്കാര്‍ ആരാധകരെ കീഴടക്കിയെങ്കിലും അവരെ നിരാശരാക്കാതെ സെല്‍ഫി എടുക്കുകയാണ് റൊണാള്‍ഡോ ചെയ്തത്.
റൊണാള്‍ഡോ ടീം വിട്ടതിനു ശേഷം ഇതുവരെ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ യുനൈറ്റഡിനു കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ മോശം ഫോമിലുമാണ് യുനൈറ്റഡ്.
Next Story

RELATED STORIES

Share it