Flash News

ചാംപ്യന്‍സ് ലീഗിനുള്ള യുനൈറ്റഡ് ടീമിനെ പ്രഖ്യാപിച്ചു

ചാംപ്യന്‍സ് ലീഗിനുള്ള യുനൈറ്റഡ് ടീമിനെ പ്രഖ്യാപിച്ചു
X

സൂറിച്ച്: 2018-19 സീസണ്‍ യുവേഫ ചാംപ്യന്‍സ് ലീഗിനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഗ്രൂപ്പ് മല്‍സരത്തിന് വേണ്ടിയുള്ള 25 അംഗ സ്‌ക്വാഡിനെയാണ് മൊറീഞ്ഞോ പ്രഖ്യാപിച്ചത്. രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചാല്‍ ടീമിന് വീണ്ടും മാറ്റം വരുത്താം. എന്നാല്‍ സ്‌ക്വാഡില്‍ നിന്നും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ തഴഞ്ഞെങ്കിലും കളിക്കാരുടെ ബി ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ താരത്തിന് യുനൈറ്റഡിന് വേണ്ടി ഇറങ്ങാവുന്നതാണ്. 1997 ജനുവരി 1ന് ശേഷം ജനിച്ച താരങ്ങളെയാണ് യുവേഫ ബി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയതിനാലാണ് 20 കാരനായ റാഷ്‌ഫോര്‍ഡിന് കളിക്കാനുള്ള അനുമതി ലഭിക്കുക. ഗ്രൂപ്പ് എച്ചില്‍ ഇറ്റാലിയന്‍ അതികായനായ യുവന്റസിനും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള യങ് ബോയ്‌സിനും സ്‌പെയിനില്‍ നിന്നുള്ള വലന്‍സിയയ്ക്കുമൊപ്പമാണ് യുനൈറ്റഡ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ജോസ് മൊറീേേഞ്ഞാ നേതൃത്വത്തിലുള്ള യുനൈറ്റഡ് ടീം നോക്കൗട്ട് ഘട്ടം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ ഇവര്‍ നോക്കൗട്ട് കടമ്പ മറികടന്നിരുന്നു.
സ്വിസ് ടീമായ യങ് ബോയ്‌സിനെയാണ് യുനൈറ്റഡ് ആദ്യ മല്‍സരത്തില്‍ നേരിടുക. ഈ മാസം 19നാണ് മല്‍സരം. നിലവില്‍ ബിസിനസ് ആവശ്യാര്‍ഥം സ്വിറ്റ്‌സര്‍ലന്‍ഡിലാണ് യുനൈറ്റഡ് കോച്ച് മൊറീഞ്ഞോ.
സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍- ഡേവിഡ് ഡി ജിയ, ലീ ഗ്രാന്‍ഡ്, സെര്‍ജിയോ റൊമേറോ.
പ്രതിരോധം- വിക്ടര്‍ ലിന്‍ഡലോഫ്, എറിക് ബെയ്‌ലി, ഫില്‍ ജോണ്‍സ്, ക്രിസ് സ്മാളിങ്, മാര്‍ക്കോസ് റോഹോ, ഡീഗോ ദാലത്ത്, ലൂക് ഷോ, അന്റോണിയോ വലന്‍സിയ, മാത്തിയോ ഡാര്‍മിന്‍.
മധ്യനിര-പോള്‍ പോഗ്ബ, യുവാന്‍ മാറ്റ, ജെസ്സി ലിംഗാര്‍ഡ്, ആന്‍ഡ്രിയാസ് പെരേര, ഫ്രെഡ്, ആഷ്‌ലി യങ്, ആന്ദര്‍ ഹെരേര, മറൗന്‍ ഫെല്ലെയ്‌നി, നെമാഞ്ജ മാറ്റിച്ച്, സ്‌കോട്ട് മക്‌റ്റൊമിനെ.
മുന്നേറ്റം- അലെക്‌സിസ് സാഞ്ചസ്, റൊമേലു ലുക്കാക്കു, അന്റോണി മാര്‍ഷ്യല്‍.
Next Story

RELATED STORIES

Share it