മാലദ്വീപില്‍ പ്രതിപക്ഷത്തിന് അട്ടിമറി വിജയം


കൊളംബോ: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് മുഹമ്മദ് സാലിഹിന് വിജയം. പ്രസിഡന്റ് അബ്്ദുല്ല യാമീനെ അട്ടിമറിച്ചുള്ള വിജയം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് അനുകൂലമായി കളികള്‍ നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

സാലിഹിന് 58.3 ശതമാനം വോട്ടുകള്‍ ലഭിച്ചതായി തിങ്കളാഴ്ച രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വിജയ വാര്‍ത്ത അറിഞ്ഞതോടെ സാലിഹിന്റെ മാല്‍ദീവിയന്‍ ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി.

സാലിഹിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തുണ്ടായിരുന്നെങ്കിലും ഭരണകൂടത്തിന്റെ ശക്തമായ അടിച്ചമര്‍ത്തല്‍ കാരണം മാധ്യമങ്ങളൊന്നും കാര്യമായ പിന്തുണ നല്‍കിയിരുന്നില്ല. ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ അബ്്ദുല്ല യാമീനെതിരേ മല്‍സരിക്കാന്‍ സാലിഹ് ഒഴികെ മറ്റു സ്ഥാനാര്‍ഥികളൊന്നും ഉണ്ടായിരുന്നില്ല. പ്രധാന എതിരാളികളെ മുഴുവന്‍ ജയിലില്‍ അടക്കുകയോ നാടുവിടുകയോ ചെയ്ത പശ്ചാത്തലത്തിലായിരുന്നു അത്.

RELATED STORIES

Share it
Top