മലേസ്യന്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ്‌: അന്‍വര്‍ ഇബ്രാഹിമിന് ഗംഭീരജയം

ക്വലാലംപൂര്‍: മലേസ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിംമിന് ജയം. 71 ശതമാനം വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. അന്‍വര്‍ ഇബ്രാഹിമിനു തിരിച്ചുവരവിന് പാതയൊരുക്കാന്‍ ദാനിയാല്‍ ബാലഗോപാല്‍ അബ്ദുല്ല എന്ന പാര്‍ലമെന്റ് അംഗം നേരത്തെ രാജിവച്ചിരുന്നു.തീരദേശ പട്ടണമായ ദിക്‌സണിലെ എംപി സ്ഥാനമാണ് അദ്ദേഹം രാജിവച്ചത്. അന്‍വറിന്റെ വിജയം അടുത്ത പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്ര കൂടിയാണെന്ന് പൊതുവായ വിലയിരുത്തല്‍.മഹാതീര്‍ മുഹമ്മദിനു ശേഷം മലേസ്യന്‍ പ്രധാനമന്ത്രിയായ അന്‍വര്‍ ഇബ്രാഹിം 2015ല്‍ സ്വവര്‍ഗരതി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവായത്.

RELATED STORIES

Share it
Top