എട്ടു വയസുകാരിയെ പീഡിപ്പിച്ച ആന പാപ്പാന്‍ അറസ്റ്റില്‍ചാവക്കാട്: എട്ടു വയസുകാരിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആന പാപ്പാന്‍ അറസ്റ്റില്‍. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദി (20) നേയാണ് ചാവക്കാട് സി.ഐ. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുവാണ് കുട്ടി.

വീട്ടുജോലിക്ക് അമ്മ പോയ സമയത്ത് സ്ഥിരമായി വീട്ടില്‍ എത്തിയായിരുന്നു പീഡനം. മാനസികമായി തകര്‍ന്ന് സ്‌കൂളില്‍ മൗനിയായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂളിലെ ടീച്ചര്‍മാര്‍ ചോദിച്ചപ്പോഴാണ് പീഡനകഥ പുറത്ത് വന്നത്. സംരക്ഷിച്ചു വന്നിരുന്നത്. അമ്മ വീട്ടുജോലിക്കായി പുറത്തു പോകുന്ന സമയത്ത് പ്രതി എത്തിയാണ് പീഡനം. നടത്തിയിരുന്നത്. പിന്നീട് ഒളിവില്‍ പോയ പ്രതിയെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിന്നാണ് എസ്.ഐ. മാധവനും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതി അവിടെ ആന പാപ്പാനായി ജോലി ചെയ്യുകയായിരുന്നു. 2017 ഡിസംബറിലാണ് സംഭവം നടന്നത്. അന്ന് കേസെടുത്തെങ്കിലും പ്രതി മുങ്ങുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിന്നും അടിമയാണ് പ്രതി എന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top