തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ ക്രിക്കറ്റ് ടീം എസ്.എസ് റോഡ് ചാമ്പ്യന്മാരായി
BY afsal ph aph9 Oct 2018 12:10 PM GMT

X
afsal ph aph9 Oct 2018 12:10 PM GMT

ജിദ്ദ: തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ (TMWA) അംഗങ്ങള്‍ക്കായി നടത്തിയ ഏകദിന ഫൈവ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൈനല്‍ ആബിദ് നയിച്ച ടീം എസ്.എസ് റോഡ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ താഹിര്‍ മഷൂര്‍ നയിച്ച ടീം ധര്‍മ്മടത്തെ ആറു വിക്കറ്റിന് തകര്‍ത്താണ് കിരീടമുയര്‍ത്തിയത്.
ടോസ് നേടിയ ടീം എസ്.എസ് റോഡ് ധര്‍മ്മടത്തെ ബാറ്റിങ്ങിന് അയച്ചു. നിശ്ചിത അഞ്ചു ഓവറില്‍ നാല്പത്തിയാറു റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍, അവസാന പന്ത് വരെ നീണ്ട പിരിമുറുക്കത്തിനൊടുവില്‍, നാല് വിക്കറ്റ് നഷ്ടത്തില്‍ എസ്.എസ് റോഡ് വിജയ ലക്ഷ്യം മറികടന്നു. ഫൈനല്‍ മത്സരത്തില്‍ മികച്ച ആള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ച നിജിലിനെ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ടൂര്ണമെന്റിലുടനീളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച എസ്.എസ് റോഡിന്റെ മെഹ്ഫൂസിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാന്‍ അവാര്‍ഡിന് ടീം ധര്‍മ്മടത്തിന്റെ അബ്ദുല്‍ ഖാലിഖ് അര്‍ഹനായി.
ഉദ്ഘാടന മത്സരത്തില്‍ ടീം ധര്‍മടം 32 റണ്‍സിന് ടീം ചൊക്ലിയെ തകര്‍ത്തു. നാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍, അഞ്ചു ഓവര്‍ വീതമുള്ള മത്സരങ്ങള്‍ ലീഗ് അടിസ്ഥാനത്തിലാണ് നടത്തിയത്. ആദ്യ റൗണ്ടിലെ മികച്ച പോയ്ന്റ്‌സ് നേടിയ ടീം എസ് എസ് റോഡും ടീം ധര്‍മഠവും ഫൈനലില്‍ കളിയ്ക്കാന്‍ യോഗ്യത നേടുകയായിരുന്നു.
നേരത്തെ ടൂര്‍ണമെന്റിന്റെ ഔദ്യാഗിക ഉദ്ഘാടനം ടി.എം.ഡബ്ല്യൂ.എ പ്രസിഡണ്ട് സലീം വി. പി നിര്‍വ്വഹിച്ചു. സൈനല്‍ ആബിദ് ഖിറാഅത് നിര്‍വഹിച്ചു. അബ്ദുല്‍ ഖാദര്‍ മോച്ചേരി സ്വാഗതം പറഞ്ഞു. ജനറല്‍ സിക്രട്ടറി അര്‍ഷദ് പി അച്ചാരത്ത് നന്ദി രേഖപ്പെടുത്തി. അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി, അബ്ദുല്‍ കരീം കെ. എം, മുഹമ്മദ് അലി എ. പി. എം എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ റിജാസ് അസ്സൈന്‍, ഹിഷാം മാഹി എന്നിവര്‍ സമ്മാനദാന ചടങ്ങുകള്‍ നിയന്ത്രിച്ചു.
Next Story
RELATED STORIES
കേസുകള്‍ പിന്‍വലിച്ച് ടീസ്തയെയും ആര് ബി ശ്രീകുമാറിനെയും...
26 Jun 2022 11:24 AM GMTകാലിത്തൊഴുത്തില്‍ നിര്‍മിക്കാന്‍ പിഡബ്ല്യുഡി വക 42.90 ലക്ഷം!;...
26 Jun 2022 11:17 AM GMTദക്ഷിണാഫ്രിക്കയിലെ നിശാക്ലബില്‍ ഡസനിലധികം യുവാക്കളെ മരിച്ച നിലയില്‍...
26 Jun 2022 11:08 AM GMTക്ലിഫ് ഹൗസ് ചുറ്റുമതില്‍ അറ്റകുറ്റപ്പണിക്കും പുതിയ കാലിത്തൊഴുത്ത്...
26 Jun 2022 10:59 AM GMTകോണ്‍ഗ്രസുകാര്‍ക്കൊപ്പം ചേര്‍ന്ന് പോലിസുകാരെ ആക്രമിച്ചെന്ന്; ടി...
26 Jun 2022 10:41 AM GMTജിദ്ദ പൊന്നാനി മുസ് ലിം ജമാഅത്ത് യാത്രയയപ്പ് നല്കി
26 Jun 2022 10:27 AM GMT