ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറന്റ്

മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറന്റ്. 2010ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിനും മറ്റ് 15 പേര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.അതിക്രമം, ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കുക, മാരാകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈമാസം 21ന് മുന്‍പായി ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.

RELATED STORIES

Share it
Top