Flash News

മദ്‌റസ അധ്യാപകര്‍ക്ക് അലിഗഡില്‍ സൗജന്യ പരിശീലനം

മദ്‌റസ അധ്യാപകര്‍ക്ക് അലിഗഡില്‍ സൗജന്യ പരിശീലനം
X

അലിഗഡ്: അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പ് മദ്‌റസാ അധ്യാപകര്‍ക്കായി സൗജന്യ ഹ്രസ്വകാല പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നു. ഈ മാസം 21 മുതല്‍ 26വരെ നടക്കുന്ന കോഴ്‌സില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിങില്‍ നടക്കുന്ന പരിപാടിയില്‍ എങ്ങിനെ കാര്യക്ഷമമായി കുട്ടികളെ പഠിപ്പിക്കാം, പരിസ്ഥിതി വിദ്യാഭ്യാസം എന്നീ രണ്ട് മോഡ്യൂളുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. താമസവും ഭക്ഷണവും സൗജന്യമാണ്. ടിക്കറ്റ് സമര്‍പ്പിച്ചാല്‍ യാത്രാച്ചെലവ് സംഘാടകര്‍ നല്‍കും. ട്രെയ്‌നില്‍ തേഡ് എസിവരെയുള്ള ചെലവ് നല്‍കും. വിമാന യാത്രാക്കൂലി അനുവദിക്കില്ല. പഠിതാക്കള്‍ക്ക് ബാഗ്, പേന, റൈറ്റിങ് പാഡ് ഉള്‍പ്പെട്ട കിറ്റ്, മറ്റ് പഠന വസ്തുക്കള്‍ എന്നിവ സൗജന്യമായി നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ മദ്്‌റസയുടെ ലെറ്റര്‍ പാഡില്‍ പ്രിന്‍സിപ്പാളിന്റെ ഒപ്പോട് കൂടി അപേക്ഷ നല്‍കണം. പഠിതാവിന്റെ പേര്, മദ്‌റസയുടെ പേര്, താമസ സ്ഥലം എന്നീ വിവരങ്ങള്‍ ഉള്‍പ്പെട്ട അപേക്ഷ 8535011868, 9412527204 എന്നീ വാട്ട്‌സാപ്പ് നമ്പറുകളിലാണ് അയക്കേണ്ടത്.

കോഴ്‌സിന് വേണ്ടി വരുമ്പോള്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ഹാജരാക്കണമെന്ന് അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എജുക്കേഷന്‍ പ്രൊജക്ട് കോഓഡിനേറ്റര്‍ പ്രൊ. മുഹമ്മദ് പര്‍വേസ് അറിയിച്ചു.
Next Story

RELATED STORIES

Share it