ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയുള്ള മഅ്ദനിയുടെ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്ശാസ്താംകോട്ട (കൊല്ലം ): അര്‍ബുദരോഗം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണകോടതിയില്‍ ഹര്‍ജി നല്‍കി. കുറേക്കാലമായി അര്‍ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മാതാവ് അസ്മാഅ് ബീവിക്ക് രോഗം മുര്‍ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ഹര്‍ജി നല്‍കിയത്.
ശനിയാഴ്ച നല്‍കിയ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്ത് സത്യവാങ്ങ് മുലം സമര്‍പ്പിക്കാന്‍ സമയം ആവിശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. ഉമ്മയെ സന്ദര്‍ശിക്കാനുള്ള കാരണം ഉന്നയിച്ച് മഅ്ദനി സ്ഥിരമായി കേരളം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയാണെന്ന് ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാന്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു എന്നാല്‍ ഉമ്മയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരവസ്ഥയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കി സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെ ഖണ്ഢിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിനായി പ്രത്യേക കോടതി ജഡ്ജ് എസ് എസ് സുല്‍ത്താന്‍പൂര്‍ വെള്ളിയാഴ്്ചത്തേക്ക് മാറ്റി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്‍ശിച്ചത്‌

RELATED STORIES

Share it
Top