മഅ്ദനി നാട്ടിലേക്കില്ല; ഇളവു തേടി ഹൈക്കോടതിയെ സമീപിക്കുംബംഗളൂരു: വിചാരണക്കോടതിയുടെ കടുത്ത ഉപാധികള്‍ കാരണം രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനായി മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം ഉപേക്ഷിച്ചു. പരപ്പന കോടതിയുടെ അസാധാരണ ഉത്തരവിനെതിരേ അദ്ദേഹം കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഹൈക്കോടതിയോ സുപ്രീം കോടതിയോ കനിഞ്ഞാലേ ഗുരുതരാവസ്ഥയിലുള്ള ഉമ്മയെ സന്ദര്‍ശിക്കാന്‍ മഅ്ദനിക്ക് അവസരമൊരുങ്ങൂ.
അതേസമയം,
മഅ്ദനിക്ക് ഉമ്മയെ സന്ദര്‍ശിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച കോടതി വിധി പൗരാവകാശ ലംഘനമാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top