മെസ്സിക്കൊപ്പമല്ല; താരത്തിന് എതിരേ കളിക്കാനാണ് താല്‍പര്യമെന്ന് സൂപ്പര്‍ താരം


സാഗ്രെബ്: മെസ്സിക്കൊപ്പം കളിക്കാനല്ല തനിക്ക് അദ്ദേഹത്തിനെതിരായി കളിക്കാനാണ് താല്‍പ്പര്യമല്ലെന്ന് റയല്‍ മാഡ്രിഡ് താരവും 2018 ഫിഫ ബെസ്റ്റ് ഫുട്‌ബോളറുമായ ലൂക്കാ മോഡ്രിച്ച്. മെസ്സി ലോകത്തെ മികച്ച താരമാണ്. പക്ഷേ തനിക്ക് അദ്ദേഹത്തിനൊപ്പം ഒരിക്കലും കളിക്കാന്‍ താല്‍പ്പര്യമില്ല. അദ്ദേഹത്തിന് എതിരായാണ് എനിക്ക് കളിക്കേണ്ടതെന്നും ക്രെയേഷ്യന്‍ മിഡ് ഫീല്‍ഡറുമായ മോഡ്രിച്ച് പറഞ്ഞു. അതേസമയം, ക്രിസ്ത്യനോ റൊണാള്‍ഡോക്കൊപ്പം തനിക്ക് സുന്ദരമായ നിമിഷങ്ങളായിരുന്ന കളിക്കളത്തിലെന്ന് മോഡ്രിച്ച് പറഞ്ഞു. റൊണോയുമൊത്ത് റയലില്‍ ആറുവര്‍ഷം മികച്ചൊരു സൗഹ്യദം കെട്ടിപ്പടുത്തെന്നും അദ്ദേഹം വിസ്്മരിച്ചു. റയ്ല്‍ വിട്ടെങ്കിലും റൊണോയുമായി ഇപ്പോഴും താന്‍ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top