ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ ഹാമില്‍ട്ടന്‍ ജേതാവ്

റോം: ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രി കിരീടം ലൂയിസ് ഹാമില്‍ട്ടന്. കിമി റൈക്കനന്‍ പോള്‍ പൊസിഷനില്‍ തുടങ്ങിയ മല്‍സരത്തിലാണ് ലൂയിസ് ഹാമില്‍ട്ടന്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ എഫ് 1 ചരിത്രത്തിലെ തന്നെ വേഗതയേറിയ സമയം കണ്ടെത്തിയ റൈക്കനാണ് രണ്ടാം സ്ഥാനത്തായാണ് മല്‍സരം പൂര്‍ത്തിയാക്കാനായത്. ഇവിടെ മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഹാമില്‍ട്ടന് കടുത്ത വെല്ലുവിളി ഉയര്‍ത്താറുള്ള സെബാസ്റ്റ്യന്‍ വെറ്റലിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മല്‍സരത്തിന്റെ ആദ്യ ലാപ്പില്‍ വെറ്റലും ഹാമില്‍ട്ടനും കൂട്ടിമുട്ടിയിരുന്നു. തുടര്‍ന്ന് 17ാം സ്ഥാനത്തായിരുന്ന വെറ്റല്‍ മാസ്മരിക കുതിപ്പ് നടത്തിയാണ് അവസാന നാലില്‍ ഇടം കണ്ടെത്തിയത്. ഒന്നാം സ്ഥാനത്തെത്തിയതോടെ എഫ് 1 ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഹാമില്‍ട്ടന്‍ വെറ്റലുമായുള്ള പോയിന്റ് വ്യത്യാസം 30 ആക്കി ഉയര്‍ത്തി.

RELATED STORIES

Share it
Top