റഷ്യന്‍ ഗ്രാന്‍ഡ്പ്രി കിരീടം ഹാമില്‍ട്ടന്


സോചി: റഷ്യന്‍ ഗ്രാന്‍ഡ്പിക്‌സ് കിരീടം ചൂടി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍. തന്റെ ടീമിലെ തന്നെ വല്‍ട്ടേരി ബൊത്താസിനെ രണ്ടാം സ്ഥാനത്താക്കിയാണ് ഹാമില്‍ട്ടന്‍ മുന്നിലെത്തിയത്. ഫെറാറിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തെത്തി. ലോകചാംപ്യന്റെ റഷ്യന്‍ ഗ്രാന്‍ഡ്പിക്‌സിലെ മൂന്നാമത്തെ വിജയമാണ് ഇത്. കരിയറിലെ 70ാമത്തെതും. 2014ലും 2015ലും ഹാമില്‍ട്ടനായിരുന്നു ജേതാവ്.
ആദ്യ പകുതിയില്‍ ഹാമില്‍ട്ടനെ വിറപ്പിച്ച് മുന്നേറിയ ബൊത്താസിനെ ശക്തമായ പോരാട്ടത്തിന് ശേഷം ഹാമില്‍ട്ടന്‍ മറികടക്കുകയായിരുന്നു. ഇതോടെ ഫോര്‍മുല വണ്ണില്‍ അവസാന ആറ് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് വിജയങ്ങള്‍ നേടിയ ഹാമില്‍ട്ടന് വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡുണ്ട്. അഞ്ച് മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. കിമി റൈക്കനന്‍ (ഫെറാറി), മാക്‌സ് വെര്‍സത്തപ്പന്‍ (റെഡ്ബുള്‍), ഡാനിയല്‍ റിക്കാര്‍ഡോ (റെഡ്ബുള്‍) എന്നിവരാണ് 4,5,6, സ്ഥാനങ്ങളില്‍.

RELATED STORIES

Share it
Top