അവസാന നിമിഷം സമനില കണ്ടെത്തി ലിവര്‍പൂള്‍


ലണ്ടന്‍: കരബാവോ കപ്പിലേറ്റ അപ്രതീക്ഷിതമായ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ ചെല്‍സിയുമായി പ്രീമിയര്‍ ലീഗില്‍ മല്‍സരിച്ച ലിവര്‍പൂളിന് പക്ഷേ ചെല്‍സിക്കെതിരേ ആധിപത്യം നേടാനായില്ല. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ പോരടിച്ച ലിവര്‍പൂളിന് 1-1ന്റെ സമനിലയോടെ മടക്കം.
മല്‍സരത്തിലെ 89ാം മിനിറ്റു വരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ലിവര്‍പൂള്‍ ഇംഗ്ലീഷ് മുന്നേറ്റ താരം ഡാനിയല്‍ സ്റ്ററിഡ്ജ് നേടിയ ഗോളിലാണ് ആവേശസമനില സ്വന്തമാക്കിയത്. നേരത്തേ ചെല്‍സിയില്‍ ഉജ്വല ഫോം തുടരുന്ന ഈഡന്‍ ഹസാര്‍ഡിന്റെ ഗോള്‍ മികവിലാണ് ചെല്‍സി ലീഡ് സ്വന്തമാക്കിയത്. മല്‍സരത്തിലെ 25ാം മിനിറ്റിലാണ് ഹസാര്‍ഡ് ലിവര്‍പൂള്‍ വല കീറിമുറിച്ചത്. മല്‍സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിച്ചിട്ടും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിട്ടും ഗോളുകള്‍ നേടാന്‍ മാത്രം ലിവര്‍പൂളിന് കഴിഞ്ഞില്ല.

RELATED STORIES

Share it
Top