ശബരിമല സംഘര്‍ഷം: 210 അക്രമികളുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു; പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാംപത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് ആക്രമണം നടത്തിയ 210 പേരുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിനിടെ പോലിസ് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. അക്രമികളെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് പോലിസിന് വിവരം കൈമാറാം. പോലിസിനെ സന്ദേശം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പോലിസിനെ അറിയേക്കേണ്ട നമ്പര്‍: 9497990033, 9497990030.
Email ID :sppta.pol@kerala.gov.in.

RELATED STORIES

Share it
Top