സാദിയോ മാനേയും സലാഹും അകല്‍ച്ചയിലോ; ലിവര്‍പൂള്‍ ആരാധകര്‍ ആശങ്കയില്‍


ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വിജയക്കുതിപ്പ് തുടരുന്നതിനിടെ ആരാധകരെ ആശങ്കയിലാഴ്ത്തി ലിവര്‍പൂളില്‍ നിന്നും പുതിയ വാര്‍ത്ത. ക്ലബ്ബിലെ സൂപ്പര്‍താരങ്ങളായ മാനേയും സലാഹും തമ്മില്‍ അകല്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വരെ ലിവര്‍പൂളിനെയെത്തിച്ചത് ഇരു താരങ്ങളുടെയും ഉജ്ജ്വല ഫോമായിരുന്നു. ഇവര്‍ക്കൊപ്പം ബ്രസീലിയന്‍ താരം ഫിര്‍മിനോയും ചേര്‍ന്നതോടെ ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച ആക്രമണ നിരയായി ലിവര്‍പൂളിന്റേത്. എന്നാല്‍ കഴിഞ്ഞ മല്‍സരത്തിനിടെ ഗ്രൗണ്ടില്‍ മാനെ കാണിച്ച ചില നീക്കങ്ങളാണ് താരങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടെന്നു ആരാധകര്‍ക്കു തോന്നാന്‍ കാരണമായത്.


മല്‍സരത്തില്‍ മുന്നുതവണയിലധികമാണ് ഗോള്‍ മുഖത്ത് മാര്‍ക്കുചെയ്യാതെ നിന്ന സലാഹിന് പാസ് നല്‍കാതെ മാനേ വിസമ്മതം കാണിച്ചത്. ഒരു തകര്‍പ്പന്‍ ഗോളവസരവും ഇതിലുള്‍പ്പെടുന്നു.
കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് ടോപ് സ്‌കോററാവുകയും യുവേഫയുടെയും ഫിഫയുടെയും മികച്ച താരത്തിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്ത സലാഹിനോട് മാനേക്കു അസൂയയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇരു താരങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടെങ്കില്‍ അതു പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുക.

RELATED STORIES

Share it
Top