വിദേശ മദ്യവുമായി മട്ടന്നൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് പ്രിവന്റീവ് ഓഫിസര്‍ കെ ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറ് ലിറ്റര്‍ വിദേശ മദ്യവുമായി മട്ടന്നൂര്‍ സ്വദേശി പിടിയില്‍. മേറ്റടി കുന്നുമ്പേത്ത് വീട്ടില്‍ പരമേശ്വരത്തെയാണ് കെഎല്‍ 58 എ 9133 നമ്പര്‍ ഓട്ടോയുമായി അറസ്റ്റ് ചെയ്തത്. അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വാഹനത്തില്‍ കടത്തിക്കൊണ്ടുപോയതിനാണ് പിടികൂടിയത്. മട്ടന്നൂര്‍ ടൗണ്‍, മേറ്റടി, കോളാരി എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അനധികൃത മദ്യ വില്‍പനയെത്തുടര്‍ന്ന് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച പരാതിയെ തടര്‍ന്ന് ദിവസങ്ങളോളം പ്രിവന്റീവ് ഓഫിസര്‍ ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തെ തുടര്‍ന്നാണ് മദ്യക്കടത്ത് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി സനലേഷ്, എം പി ഹാരിസ്, എക്‌സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top