ലയണല്‍ മെസ്സി ബാഴ്‌സയ്‌ക്കൊപ്പം പരിശീലനം ആരംഭിച്ചു


ബാഴ്‌സലോണ: ബാഴ്‌സലോണന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. പരിക്കിനെ തുടര്‍ന്ന് താരത്തിന് ബാഴ്‌സയുടെ അവസാന രണ്ട് മല്‍സരങ്ങള്‍ നഷ്ടമായിരുന്നു.
ഈ മാസം 20ന് സെവിയ്യയ്‌ക്കെതിരായ മല്‍സരത്തിലാണ് താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റത്. ഇതോടെ കുറച്ച് താരത്തിന് ആഴ്ചകള്‍ വിശ്രമം വേണമെന്ന് മെഡിക്കല്‍ സ്റ്റാഫുകള്‍ അറിയിച്ചെങ്കിലും ഇന്നലെ ക്ലബ് തന്നെ താരം പരിശീലനം ആരംഭിച്ചെന്ന് സമൂഹ മാധ്യമത്തില്‍ ട്വീറ്റ് ചെയ്തു. ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരേയും എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരേയും വെന്നിക്കൊടി നാട്ടിയ മല്‍സരത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇറങ്ങിയിരുന്നില്ല. ശാരീരികക്ഷമത പരിശോധിച്ച ശേഷം ശനിയാഴ്ച റായോ വാല്‍ക്കാനോയ്‌ക്കെതിരായ മല്‍സരത്തില്‍ താരത്തെ ഇറക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കും.

RELATED STORIES

Share it
Top