ജപ്പാന്‍ ഗ്രാന്‍ഡ് പ്രിക്‌സ് ലൂയിസ് ഹാമില്‍റ്റണ്


ടോക്കിയോ:ജപ്പാനീസ് ഗ്രാന്‍ഡ് പ്രിക്‌സ് കിരീടം ലൂയിസ് ഹാമില്‍റ്റണ്. താരത്തിന്റെ കരുത്തുറ്റ പോരാളിയായ സെബാസ്റ്റിയന്‍ വെറ്റല്‍ ആറാം സ്ഥാനത്ത് മല്‍സരം പൂര്‍ത്തിയാക്കിയപ്പോള്‍ വള്‍ട്ടേരി ബൊട്ടാസ് രണ്ടാമതും മാക്‌സ് വെര്‍സ്ത്തപ്പന്‍ മൂന്നാമതുമായി ഫിനിഷ് ചെയ്തു. ഇതോടെ മെഴ്‌സിഡസ് ബെന്‍സ് താരം അഞ്ചാം ഫോര്‍മുല വണ്‍ കിരീടം എന്ന നേട്ടത്തിനരികെയെത്തി. ടെക്‌സാസിലെ ഓസ്റ്റിനില്‍ നടക്കുന്ന അടുത്ത മല്‍സരം കൂടി വിജയിച്ചാല്‍ അഞ്ചാം കിരീടം ഹാമില്‍റ്റന് സ്വന്തമാവും.

RELATED STORIES

Share it
Top