വനിതാ കമ്മീഷന്‍ അധ്യക്ഷ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വിടുപണി ചെയ്യുകയാണെന്ന് ലതികാ സുഭാഷ്തൃശൂര്‍: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വിടുപണി ചെയ്യുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്. ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ.ശശി തല്‍സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐ.ജി.ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീപീഡനകേസുകളില്‍ വനിതാകമ്മീഷന്‍ പക്ഷപാതപരമായ നിലപാടുകളാണ് എടുക്കുന്നതെന്നും അവര്‍ പറഞ്ഞു. തെക്കേ ഗോപുരനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഐ.ജി.ഓഫീസിന് സമീപം പോലിസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, അനില്‍ അക്കര എം.എല്‍.എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, സി.ബി.ഗീത സംസാരിച്ചു.

RELATED STORIES

Share it
Top