Latest News

കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാം

കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാം
X

തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് അവര്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് കേരള പുരസ്‌കാരങ്ങള്‍ എന്ന പേരില്‍ പരമോന്നത പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.സംസ്ഥാനത്തെ ഒന്നാമത്തെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാൾക്കും, രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മുന്നാമത്തെ പരമോന്നത പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌കാരങ്ങള്‍ക്കായുളള നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി www.keralapuraskaram.kerala.gov.in വഴി സമര്‍പ്പിക്കണം. വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, ജാതി, തൊഴില്‍, പദവി ഭേദമന്യേ കല, സാമൂഹ്യസേവനം, പൊതുകാര്യം സയന്‍സ് &എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് കേരള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. കേരള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നവര്‍ക്ക് പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരത്തിനുളള നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ അവരവരുടെ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെയും സമൂഹത്തിന് വിശിഷ്ടമായ സേവനം ചെയ്ത വ്യക്തികളെയും തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഒരു വ്യക്തിയെ ശുപാര്‍ശ ചെയ്യുമ്പോള്‍, ആ വ്യക്തിയെ സംബന്ധിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ നാമനിര്‍ദ്ദേശം നടത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതാണ്.

1. കേരള പുരസ്‌കാരങ്ങള്‍ക്കായി വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയില്ല എന്നാല്‍ മറ്റുളളവരെ നാമനിര്‍ദ്ദേശം ചെയ്യാം.2. നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍/സംഘടന കേരള പുരസ്‌കാരങ്ങളുടെ ഓരോ വിഭാഗത്തില്‍ നിന്നും ഒന്നുവീതം (കേരളജ്യോതി-1, കേരള പ്രഭ-1, കേരള ശ്രീ-1) എന്ന ക്രമത്തില്‍ പരമാവധി മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ മാത്രമേ ചെയ്യുവാന്‍ പാടുളളു.3. കേരള പുരസ്‌കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കുന്നതല്ല.4. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഒഴികെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവാര്‍ഡിന് അര്‍ഹരല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും വിരമിച്ചശേഷം മാത്രം പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കും.5. പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി, നാമനിര്‍ദ്ദേശത്തിനായി വ്യക്തിപരമായ ശിപാര്‍ശ നല്‍കിയിട്ടില്ല എന്ന സാക്ഷ്യപത്രം നാമനിര്‍ദ്ദേശം ചെയ്യന്നയാള്‍/സംഘടന നല്‍കണം 6. പുരസ്‌കാരങ്ങള്‍ക്കായുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, നാമനിര്‍ദ്ദേശം ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പേള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും www.keralapuraskaram.kerala.gov.in എന്ന വെബ് സൈറ്റിലെ "വിജ്ഞാപനം" എന്ന ലിങ്കില്‍ ലഭ്യമാണ്.2022-ലെ കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്‌കാരങ്ങള്‍ക്കുളള നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി 2022 ജുണ്‍ 30 വരെ സമര്‍പ്പിക്കാം. ഫോണ്‍ –0471-2518531, 0471-2518223.നമ്മൾ കൊടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it