Latest News

കൊറോണവൈറസ് ബാധയെ നേരിടാന്‍ ശക്തമായ ശ്രമങ്ങള്‍ക്ക് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്

ചൈനയില്‍ വസന്തകാല ഒഴിവുദിനങ്ങള്‍ ആരംഭിച്ചതിനാല്‍ രാജ്യാന്തര യാത്രകള്‍ വര്‍ധിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ രോഗബാധ അതിവേഗം പല രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഭയപ്പെടുന്നത്.

കൊറോണവൈറസ് ബാധയെ നേരിടാന്‍ ശക്തമായ ശ്രമങ്ങള്‍ക്ക് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്
X

ബീജിങ്: കൊറോണ വൈറസ് ബാധ ചൈനയില്‍ മൂന്നാമത്തെ ജീവനും അപഹരിച്ച സാഹചര്യത്തില്‍ രോഗബാധ നിയന്ത്രിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ ആരംഭിക്കാന്‍ ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്. മധ്യചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ഉത്ഭവിച്ചുവെന്ന് കരുതുന്ന കൊറോണവൈറസ് ബാധ രോഗികളില്‍ നുമോണിയക്ക് കാരണമാവുന്നു.

ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സുന്‍ഹുവ നല്‍കുന്ന കണക്കനുസരിച്ച് തിങ്കളാഴ്ച വൈകീട്ട് ആറ് മണിവരെ കൊറോണ വൈറസ് മൂലം നുമോണിയ ബാധിച്ച 224 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 217 എണ്ണം വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴെണ്ണം ഇപ്പോഴും സംശയാസ്പദമാണ്.

ചൈന കോറോണവൈറസ് ബാധയുടെ ആദ്യ കേസ് തിങ്കളാഴ്ച കൊറിയയില്‍ സ്ഥിരീകരിച്ചു.

ചൈനയില്‍ നിന്ന് ഇന്‍കൊന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യൊന്‍ഹാപ് റിപോര്‍ട്ട് ചെയ്തു.

കൊറിയയ്ക്ക പുറമെ ജപ്പാനിലും തായ്‌ലന്റിലും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനും രോഗനിയന്ത്രണ പദ്ധതികള്‍ കര്‍ക്കശമാക്കാനും സി ജിന്‍പിങ് നിര്‍ദേശിച്ചു.

ചൈനയില്‍ വസന്തകാല ഒഴിവുദിനങ്ങള്‍ ആരംഭിച്ചതിനാല്‍ രാജ്യാന്തര യാത്രകള്‍ വര്‍ധിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ രോഗബാധ അതിവേഗം പല രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഭയപ്പെടുന്നത്.

Next Story

RELATED STORIES

Share it