Latest News

പന്തം കൊളുത്തി പ്രകടനത്തിനിടെ തീപിടുത്തം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ക്ക് പൊള്ളലേറ്റു (വീഡിയോ)

പന്തം കൊളുത്തി പ്രകടനത്തിനിടെ തീപിടുത്തം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ക്ക് പൊള്ളലേറ്റു (വീഡിയോ)
X

ഭോപ്പാല്‍: പന്തം കൊളുത്തി പ്രകടനത്തിനിടെ തീപിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ക്ക് പൊള്ളലേറ്റു. മധ്യപ്രദേശിലെ ഖാണ്ഡ്‌വയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. പോലിസിന്റെ അനുമതിയോടെയാണ് പ്രകടനം നടന്നതെന്ന് പോലിസ് എസ്പി മനോജ് റാവു അറിയിച്ചു.

''മതപരമായ ഒരു ചടങ്ങ് നടക്കുമ്പോള്‍ ഒരു പന്തത്തില്‍ നിന്ന് ഇന്ധനത്തിലേക്ക് തീ വീഴുകയായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊള്ളലേറ്റു. പ്രകടനം കാണാനെത്തിയവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.''-മനോജ് റാവു അറിയിച്ചു.

Next Story

RELATED STORIES

Share it